|    Dec 8 Thu, 2016 5:35 am
FLASH NEWS

പദ്ധതിവിഹിതം ചെലവഴിച്ചതില്‍ ജില്ല ഏറ്റവും പിന്നില്‍

Published : 2nd November 2016 | Posted By: SMR

തൃശൂര്‍: സംസ്ഥാനത്ത് പദ്ധതി തുക ചെലവഴിച്ച് വികസന പ്രവര്‍ത്തനങ്ങളും മറ്റും നടത്തുന്നതില്‍ ഏറ്റവും പിന്നില്‍ തൃശൂര്‍ ജില്ല. സംസ്ഥാന അനുവദിച്ച തുകയില്‍ വെറും 5.54 ശതമാനം മാത്രമാണ് ഇതുവരെ ഉപയോഗിച്ചിട്ടുള്ളത്. അതായത് 23.28 കോടി രൂപ. വികസന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ആവശ്യത്തിന് തുക പദ്ധതി വിഹിതമായി ലഭിക്കുന്നുണ്ടെങ്കിലും അതൊതും സമയത്ത് നടത്താതെ തുക തന്നെ ലാപ്‌സായി പോവുകയാണ് പല തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലും. കണക്കനുസരിച്ച് ഇത്തരത്തില്‍ സംസ്ഥാനത്ത് ഇതുവരെ ഏറ്റവും കൂടുതല്‍ തുക ലാപ്‌സായി പോവുന്നത് തൃശൂര്‍ ജില്ലയിലാണ്. കോര്‍പറേഷനിലും പദ്ധതി തുക ചെലവാക്കുന്നതില്‍ പിന്നിലാണെന്നാണ് കണക്ക്. പദ്ധതികള്‍ സമയത്തിനുള്ളില്‍ സമര്‍പ്പിച്ച് അംഗീകാരം വാങ്ങാന്‍ പോലും കോര്‍പറേഷന് കഴിയുന്നില്ലെന്നും ആരോപണം നിലനില്‍ക്കുന്നുണ്ട്. അഞ്ചു മാസം മാത്രമേ ഇനി സാമ്പത്തിക വര്‍ഷം അവസാനിക്കാനുള്ളൂ. അതിനുള്ളില്‍ അനുവദിച്ച തുകയും 20 ശതമാനം പോലും ചെലവാക്കാന്‍ കഴിയാതെ ബാക്കി തുക മുഴുവന്‍ ലാപ്‌സാക്കി കളയുന്ന അവസ്ഥയിലേക്കാണ് ജില്ലയിലെ ത്രിതല പഞ്ചായത്തുകളും നഗരസഭകളും കോര്‍പറേഷനുകളും എത്തിയിരിക്കുന്നത്. ഇതുവരേയുള്ള കണക്കില്‍ ആലപ്പുഴ ജില്ലയാണ് ഏറ്റവും കൂടുതല്‍ പദ്ധതി തുക ചെലവാക്കിയിരിക്കുന്നത്. കൂടുതല്‍ തുക ചെലവഴിച്ച മറ്റൊരു ജില്ല തിരുവനന്തപുരമാണ്. സംസ്ഥാനതലത്തില്‍ 461.55 കോടിയാണ് ഇതുവരെ ചെലവാക്കിയിരിക്കുന്ന കണക്ക്. ഇത് ആകെ പദ്ധതി വിഹിതത്തിന്റെ പത്തു ശതമാനത്തില്‍ താഴെ മാത്രമാണെന്ന് അധികൃതര്‍ വ്യക്തമാക്കി.തൃശൂര്‍ ജില്ലാപഞ്ചായത്തി ല്‍ സെക്രട്ടറി ഇല്ലാത്തതിനാല്‍ പ്രവര്‍ത്തനങ്ങളെല്ലാം അവതാളത്തിലായ നിലയിലാണ്. ദൈനംദിന പ്രവര്‍ത്തനങ്ങളടക്കം നടക്കുന്നില്ലെന്നാണ് ആരോപണം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day