|    Dec 10 Sat, 2016 12:49 am
FLASH NEWS

പത്രവിതരണക്കാരനെ മര്‍ദിച്ച് മൊബൈല്‍ ഫോണും പണവും തട്ടിയെടുത്തു

Published : 4th November 2016 | Posted By: SMR

വെഞ്ഞാറമൂട്: ബൈക്കിലെത്തിയ മൂന്നംഗ സംഘം പത്രവിതരണക്കാരനെ മര്‍ദ്ദിച്ച് മൊബൈല്‍ ഫോണും 1000 രൂപയും തട്ടിയെടുത്തു. ആലിയാട് ശിശിരത്തില്‍ പ്രദീപി (40)നാണു മര്‍ദ്ദനമേറ്റതും പണവും ഫോണും നഷ്ടപ്പെട്ടതും. ഇന്നലെ പുലര്‍ച്ചെ മൂന്നിന് ആലിയാടു വച്ചായിരുന്നു സംഭവം. പത്രക്കെട്ട് ഏറ്റുവാങ്ങാന്‍ ആലിയാട് ബസ് കാത്തിരിപ്പു കേന്ദ്രത്തില്‍ ഇരിക്കുന്നതിനിടെ ബൈക്കിലെത്തിയ സംഘം  മര്‍ദ്ദിക്കുകയും പണം തട്ടിയെടുക്കുകയുമായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത് പോലിസ് അന്വേഷണം ആരംഭിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 19 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day