|    Dec 11 Sun, 2016 3:27 pm
FLASH NEWS

പത്രങ്ങളുടെയും കോടതികളുടെയും യോജിച്ച പ്രവര്‍ത്തനം തടയാന്‍ ഗൂഢനീക്കം: സെമിനാര്‍

Published : 28th October 2016 | Posted By: SMR

ഒറ്റപ്പാലം: ജനങ്ങളുടെ സ്വാതന്ത്ര്യവും അവകാശങ്ങളും സംരക്ഷിക്കുന്നതിനായി ഒരുമിച്ച് നിലകൊള്ളുന്നവരാണ് പത്രങ്ങളും കോടതികളുമെന്ന് ടൈംസ് ഓഫ് ഇന്ത്യ സ്‌പെഷ്യല്‍ കറസ്‌പോണ്ടന്റും പ്രസ് കൗണ്‌സിലല്‍ ഓഫ് ഇന്ത്യ മുന്‍ അംഗവുമായ  ജി പ്രഭാകരന്‍. ഇവരുടെ ഒരുമിച്ചുള്ള പ്രവര്‍ത്തനത്തെ തകര്‍ക്കുന്നതിനുള്ള ഗൂഢനീക്കങ്ങള്‍ നടക്കുന്നതായും  അദ്ദേഹം പറഞ്ഞു. കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിനു കീഴിലുള്ള മാധ്യമ വിഭാഗമായ പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ഒറ്റപ്പാലത്തെയും സമീപ പ്രദേശങ്ങളിലേയും പ്രാദേശിക മാധ്യമപ്രവര്‍ത്തകര്‍ക്കായി സംഘടിപ്പിച്ച മാധ്യമ ശില്‍പശാല  ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാധ്യമപ്രവര്‍ത്തകര്‍ക്ക് സാമൂഹികസുരക്ഷ ഉറപ്പാക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. ഒറ്റപ്പാലം പ്രസ് ക്ലബ് സെക്രട്ടറി  രൂപേഷ് പി, കൊച്ചി പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ(പിഐബി) ഡപ്യൂട്ടി ഡയറക്ടര്‍ മയുഷ എ എം, പിഐബി കൊച്ചി അസിസ്റ്റന്റ് ഡയറക്ടര്‍  ഐസക് ഈപ്പന്‍, ശാസ്ത്രജ്ഞന്‍ ആര്‍ സതീഷ്,   മാതൃഭൂമി ന്യൂസ് എഡിറ്റര്‍ പി കെ സുരേന്ദ്രന്‍,  കോഴിക്കോട് മെഡിക്കല്‍ കോളജ് കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം അസോ. പ്രഫ. ഡോ. ജയകൃഷ്ണന്‍ തയ്യില്‍ സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക