|    Dec 7 Wed, 2016 4:03 pm
FLASH NEWS

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ചുരിദാര്‍ ധരിച്ചെത്തിയവരെ ഹൈന്ദവ സംഘടനകള്‍ തടഞ്ഞു

Published : 30th November 2016 | Posted By: mi.ptk

തിരുവനന്തപുരം:പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ചുരിദാര്‍ ദരിച്ച് ദര്‍ശനത്തിനെത്തിയ സ്ത്രീകളെ ഹൈന്ദവ സംഘടനകള്‍ തടഞ്ഞു. ചുരിദാറിന് മുകളില്‍ മുണ്ട് ഉടുത്താല്‍ മാത്രമേ ക്ഷേത്രത്തിനകത്തേക്ക് കടത്തിവിടൂ എന്നാണ് സംഘടനയുടെ വാദം.
സ്ത്രീകള്‍ക്ക് ചുരിദാര്‍ ധരിച്ച് ക്ഷേത്രത്തില്‍ പ്രവേശിക്കാമെന്ന് ക്ഷേത്രം  ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ കെഎന്‍ സതീഷ് കഴിഞ്ഞ ദിവസം ഉത്തരവിറക്കിയിരുന്നു. വിഷയത്തില്‍ ഭക്ത സംഘടനകളുമായി ആലോചിച്ച് ഉചിതമായ തീരുമാനമെടുക്കാന്‍ ഹൈകോടതി എക്‌സിക്യൂട്ടീവ് ഓഫീസറെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് സ്ത്രീകള്‍ ചുരിദാറിട്ട് ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ ശ്രമിച്ചത്. എന്നാല്‍ എക്‌സിക്യൂട്ടീവ് ഓഫീസറുടെ ഏകപക്ഷീയമായ ഉത്തരവ് നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ട് ചുരിദാര്‍ ധരിച്ചെത്തിയവരെ ക്ഷേത്രത്തിന് മുന്നില്‍ തടയുകയായിരുന്നു. ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയിലൂടെ എത്തിയവരെയാണ് തടഞ്ഞത്. കിഴക്കേ നട വഴി പ്രവേശിക്കാന്‍ തടസമുണഅടായില്ല.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 174 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day