|    Dec 9 Fri, 2016 5:30 am
FLASH NEWS

പത്തനാപുരം മാര്‍ക്കറ്റിന്റെ വികസനം പ്രഖ്യാപനത്തില്‍ മാത്രം

Published : 8th November 2016 | Posted By: SMR

പത്തനാപുരം:പത്തനാപുരം മാര്‍ക്കറ്റിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ പ്രഖ്യാപനത്തില്‍ ഒതുങ്ങി. നടപ്പാതയടക്കം കൈയേറി സാധനങ്ങള്‍ നിരത്തി വില്‍പന തകൃതിയായിട്ടും അടിസ്ഥാന സൗകര്യമൊരുക്കുന്നതിന് പഞ്ചായത്ത് നടപടികളെടുക്കുന്നില്ലെന്ന് ആക്ഷേപം . മലയോര മേഖലയിലെ പ്രമുഖ മാര്‍ക്കറ്റിനാണ് ദുരിതത്തിന്റെ കഥകള്‍ ഫറയുവാനുള്ളത്. മാലിന്യം നിക്ഷേപിക്കുന്നത് മൂലം ഓട അടഞ്ഞ് പുറത്ത് കൂടി ഒഴുകുന്ന അഴുകിയ ജലത്തിന്റെ ദുര്‍ഗന്ധം മൂലം മിക്കപ്പോഴും ടൗണിലൂടെ മൂക്ക് പൊത്താതെ നടക്കുവാന്‍ പററാത്ത അവസ്ഥയാണ്. ദിനം പ്രതി വഴി വാണിഭക്കാര്‍ മാര്‍ക്കറ്റിലെ നടപ്പാതയടക്കമുള്ള സ്ഥലം കൈയേറുകയാണ്. ടാര്‍പ്പാളിന്‍ കെട്ടി നടത്തുന്ന ഇത്തരം സ്ഥാപനങ്ങളില്‍ വ്യാപാരം പൊടി പൊടിക്കുമ്പോള്‍ സര്‍ക്കാരിനും ഗ്രാമപ്പഞ്ചായത്തിനും നികുതിയും മറ്റും നല്‍കി നടത്തുന്ന അംഗീകൃത വ്യാപാരികള്‍ക്ക് കച്ചവടം ലഭിക്കാത്ത അവസ്ഥയാണ്. മാര്‍ക്കറ്റിനുള്ളില്‍ ചെറിയ കടമുറികള്‍ നിര്‍മിച്ച് ചെറു കച്ചവടക്കാരെയും വഴിവാണിഭക്കാരെയും ഉള്‍പ്പെടെ ഇതിലേക്ക് മാറ്റി മാര്‍ക്കറ്റിന്റെ സ്ഥല പരിമിതികള്‍ക്ക് പരിഹാരം കാണുവാനാകും. ഇതിലൂടെ പഞ്ചായത്തിന് വരുമാനവുമുണ്ടാകുമെങ്കിലും മാര്‍ക്കറ്റിന്റെ വികസനം പ്രഖ്യാപനത്തില്‍ ഒതുക്കുവാനാണ് ഭരണക്കാര്‍ക്ക് താല്‍പ്പര്യം. വര്‍ഷം തോറും അവതരിപ്പിക്കുന്ന ബ്ജറ്റുകളില്‍ മാര്‍ക്കറ്റ് വികസനത്തിനായി പദ്ധതികള്‍ പ്രഖ്യാപിച്ച് തുകയും വകയിരുത്തും. എന്നാല്‍ കഴിഞ്ഞ രണ്ട് മൂന്ന് ദശാബ്ദക്കാലത്തിനിടെ മല്‍സ്യ മാര്‍ക്കറ്റിനായി ഒരു കെട്ടിടം നിര്‍മിച്ചതൊഴിച്ചാല്‍ വേറൊരു വികസന പദ്ധതിയും നടപ്പാക്കുവാനായിട്ടില്ല. കെ ബി ഗണേശ് കുമാറിന്റെ ശ്രമഫലമായി കേന്ദ്ര ഫണ്ട് വിനിയോഗിച്ച് ആധുനിക മല്‍സ്യ മാര്‍ക്കറ്റ് സ്ഥാപിക്കുന്നതിനായി മൂന്ന് വര്‍ഷം മുമ്പ് പരിശോധനകളും മറ്റും നടത്തിയെങ്കിലും പിന്നീട് തുടര്‍നടപടികളുണ്ടായില്ല. മാര്‍ക്കറ്റിന്റെ സമഗ്ര വികസനത്തിന് പുതിയ പദ്ധതികളുണ്ടാക്കുവാന്‍ ജനപ്രതിനിധികളും ത്രിതല പഞ്ചായത്ത് ഭരണസമിതികളും ശ്രമിക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 11 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day