|    Dec 7 Wed, 2016 1:22 am
FLASH NEWS

പത്തനംതിട്ടയില്‍ പോലിസിന് പെറ്റിയടിക്കാന്‍ ‘ചില്ലറ’ വേണം

Published : 29th November 2016 | Posted By: SMR

പത്തനംതിട്ട: നോട്ട് പിന്‍വലിക്കലും ഹര്‍ത്താലും മൂലം വലഞ്ഞ പൊതുജനത്തെ പെറ്റിയടിച്ച് ദ്രോഹിക്കാന്‍ പോലിസും ഇന്നലെ തെരുവിലിറങ്ങി. ജില്ലാ പോലിസ് മേധാവിയുടെ പ്രത്യേക നിര്‍ദേശപ്രകാരമാണ് ഹര്‍ത്താല്‍ ദിനത്തിലും  ജില്ലയില്‍ വാഹന പരിശോധന നടത്തുന്നതെന്നാണ് സബ് ഇന്‍സ്‌പെക്ടര്‍മാര്‍ പറയുന്നത്. പെറ്റിയടിക്കുന്ന തുക പരമാവധി ചില്ലറതന്നെ വേണമെന്നും ചിലര്‍ ശഠിക്കുന്നു. സാധാരണ രീതിയില്‍ ഹര്‍ത്താല്‍ ദിനങ്ങളില്‍ വാഹന പരിശോധന ഒഴിവാക്കിയിരുന്നു. വാഹനങ്ങള്‍ കിട്ടാതെ വലഞ്ഞവര്‍ക്ക് ലിഫ്റ്റ് നല്‍കിയവരാണ് പോലിസിന്റെ വാഹന പരിശോധനയ്ക്ക് മുന്നില്‍ കുടുങ്ങിയതില്‍ അധികവും. വഴിയോരത്ത് കണ്ടവരുടെ ദുരിതം കണ്ട് മനസ്സലിഞ്ഞ പലരും ഇരുചക്ര വാഹനത്തില്‍ രണ്ടുപേര്‍ക്ക് വരെ ലിഫ്റ്റ് നല്‍കി. ത്രിപ്പിള്‍സ് സഞ്ചരിച്ചതിനായിരുന്നു ഏറ്റവും കൂടുതല്‍ പെറ്റി നല്‍കിയത്.  ഇതിന് പുറമെ ഹെല്‍മെറ്റ്, ലൈസന്‍സ്, ആര്‍സി ബുക്ക്, ഇന്‍ഷ്വറന്‍സ് എന്നിങ്ങനെ നീണ്ടു പെറ്റിയുടെ ലിസ്റ്റ്. പരിശോധനാ യൂനിറ്റുകള്‍ക്കും നിശ്ചിത തുകയുടെ ടാര്‍ജെറ്റും എസ്പി  നല്‍കിയിരുന്നു. നേരത്തെ ടാര്‍ജെറ്റ് തികയ്ക്കാത്ത        ഓഫിസര്‍മാര്‍ക്ക് ശിക്ഷാനടപടികളും എസ്പി നല്‍കിയിട്ടുണ്ട്.          വകുപ്പുതല നടപടി ഭയന്നാണ് പ്രതിഷേധം ഉള്ളിലൊതുക്കിയും പോലിസുകാര്‍  പരിശോധന നടത്തി സാധാരണക്കാരെ ദ്രോഹിച്ചത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day