|    Dec 4 Sun, 2016 5:21 am
FLASH NEWS

പതിനാറാം തവണയും ഇരട്ടക്കിരീടം; മാക്കൂട്ടം സ്‌കൂളിന് ചരിത്രനേട്ടം

Published : 29th November 2016 | Posted By: SMR

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ലാ സ്‌കൂള്‍ കലോല്‍സവത്തിന് കൊടിയിറങ്ങിയപ്പോള്‍ ചരിത്ര നേട്ടവുമായി മാക്കൂട്ടം എഎംയുപി സ്‌കൂള്‍. അറബിക് കലോല്‍സവം എല്‍പി വിഭാഗം, യുപി വിഭാഗം എന്നിവയില്‍ തുടര്‍ച്ചയായ പതിനാറാം വര്‍ഷവും ഇരട്ടക്കിരീടം നേടി റെക്കാര്‍ഡിട്ടിരിക്കുന്നു. യുപി വിഭാഗത്തില്‍ ആകെയുള്ള 65 പോയന്റില്‍ 65ഉം എല്‍പി വിഭാഗത്തില്‍ 45ല്‍ 45 പോയന്റും നേടി പങ്കെടുത്ത മുഴുവന്‍ കുട്ടികള്‍ക്കും എ ഗ്രേഡും 16 ഇനങ്ങളില്‍ ഒന്നാം സ്ഥാനവും നേടിക്കൊണ്ടാണ് ഈ സ്വപ്‌ന നേട്ടം കൈവരിച്ചത്. ഇക്കഴിഞ്ഞ ശാസ്‌ത്രോല്‍സവം ഗണിത മേളയില്‍ എല്‍പി, യുപി വിഭാഗങ്ങളില്‍ തുടര്‍ച്ചയായി ആറാം തവണയും ഓവറോള്‍ കിരീടം, യുപി വിഭാഗം പ്രവൃത്തി പരിചയമേളയില്‍ ഓവറോള്‍ ചാംപ്യന്‍ഷിപ്പ്, എല്‍പി വിഭാഗം റണ്ണര്‍ അപ്പ്, സയന്‍സ് വിഭാഗം റണ്ണര്‍ അപ്പ് കിരീടങ്ങള്‍ നേടിയതും മാക്കൂട്ടം സ്‌കൂളാണ്. അക്കാദമിക് രംഗത്തും മികച്ച നേട്ടങ്ങളാണ് ഈ സ്‌കൂള്‍ കൈവരിക്കാറുള്ളത്. എല്‍എസ്എസ്, യുഎസ്എസ് പരീക്ഷകളില്‍ മികച്ച വിജയം ഓരോ വര്‍ഷവും ഈ വിദ്യാലയം കരസ്ഥമാക്കുന്നു. പഠന പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം പാഠ്യേതര പ്രവര്‍ത്തനങ്ങളിലും അധ്യാപകരും പിടിഎയും പ്രത്യേകം ശ്രദ്ധ ചെലുത്തുന്നതിനാലാണ് ദൂരസ്ഥലത്ത് നിന്നു പോലും ഈ സ്‌കൂളില്‍ കുട്ടികള്‍ പ്രവേശനം നേടുന്നു. 1929ല്‍ പ്രവര്‍ത്തനമാരംഭിച്ച ഈ വിദ്യാലയത്തില്‍ ഇപ്പോള്‍ 710 കുട്ടികള്‍ പഠിക്കുന്നു. പ്രധാനാധ്യാപകനടക്കം 28 അധ്യാപകരും ഒരു അനധ്യാപക ജീവനക്കാരനും ജോലി ചെയ്യുന്നു. തദ്ദേശവാസിയായ പി മുഹമ്മദ് കോയയാണ് പ്രധാനാധ്യാപകന്‍. വി പി സലിമിന്റെ നേതൃത്വത്തിലുള്ള പിടിഎയും സ്‌കൂളിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തമായ പിന്തുണ നല്‍കുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day