|    Dec 7 Wed, 2016 2:02 pm
FLASH NEWS

പണവും റേഷനുമില്ല; ആദിവാസികള്‍ ദുരിതത്തില്‍

Published : 22nd November 2016 | Posted By: SMR

തൃശൂര്‍: റേഷന്‍ വിഹിതം വെട്ടിക്കുറച്ചതിനൊപ്പം പണ പ്രതിസന്ധിയും കൂടിയായപ്പോള്‍ മലക്കപ്പാറയിലെ ആദിവാസികള്‍ ദുരിതത്തിലായി. പണം ലഭ്യമല്ലാതായതോടെ ആദിവാസികള്‍ രോഗവും പട്ടിണിയും കൊണ്ട് പൊറുതിമുട്ടുകയാണ്. മലക്കപ്പാറയിലെ ആയിരത്തോളം ആദിവാസികളാണ് പണം കിട്ടാനില്ലാതെ പട്ടിണിയുടെ വക്കിലെത്തിയിരിക്കുന്നത്. പുളിയിലപ്പാറ, മുക്കാപ്പുഴ, ആനക്കയം, വാച്ച് മരം,തവളപ്പാറ, ഷോളയാര്‍, പെരുമ്പാടി കോളനികളിലെ കാടര്‍, മലയര്‍, മുതുവന്‍, മന്നാന്‍ തുടങ്ങിയ വിഭാഗത്തില്‍പ്പെട്ട ആദിവാസികളാണ് ബുദ്ധിമുട്ടുന്നത്. മലക്കപ്പാറയില്‍ നിന്നും പണമിടപാട് നടത്താന്‍ 64 കിലോമീറ്റര്‍ താണ്ടി വേണം വെറ്റിലപ്പാറയിലെ കനറാബാങ്കിലെത്താന്‍. എന്നാലിവിടെ പലപ്പോഴും ആവശ്യത്തിന് പണമില്ലാത്തതിനാല്‍ മടങ്ങിപ്പോവേണ്ട അവസ്ഥയാണ്. 20 കിലോമീറ്റര്‍ വീണ്ടും യാത്ര ചെയ്ത ചാലക്കുടിയിലെത്തിയാല്‍ മാത്രമേ രക്ഷയുള്ളു എന്ന അവസ്ഥയാണ്. തിരിച്ച് മലക്കപ്പാറയിലെത്താന്‍ 86 കി.മീറ്റര്‍ യാത്ര ചെയ്യേണ്ടി വരാറുണ്ട്. ആദിവാസികള്‍ക്കുള്ള റേഷനരി വിഹിതം കേന്ദ്രം വെട്ടിക്കുറച്ചിരുന്നു. ഇതുമൂലം ഇവര്‍ ഏറെ പ്രയാസത്തിലാണ്. ഇതിനു പിന്നാലെയാണ് പണം കിട്ടാത്ത അവസ്ഥയുമുണ്ടായത്. ടിബി അടക്കമുള്ള രോഗങ്ങള്‍കൊണ്ട് ആദിവാസി സമൂഹം ബുദ്ധിമുട്ടുന്ന സാഹചര്യത്തിലാണ് സാമ്പത്തികമായ പ്രയാസങ്ങള്‍കൂടി വന്നത്. ഇത് ഇവരുടെ ജീവിത രീതിയെ സാരമായ രീതിയില്‍ ബാധിച്ചിട്ടുണ്ട്.മീന്‍ പിടിച്ചും കാട്ടുവിഭവങ്ങള്‍ ശേഖരിച്ചു ഉപജീവനം നടത്തുന്നവര്‍ക്ക് ഇവരുടെ വിഭവങ്ങള്‍ക്ക് കടകളില്‍ നിന്നു പണം കിട്ടാത്ത അവസ്ഥയുമുണ്ട്. പലകടക്കാരും പകരം സാധനം നല്‍കുകയും രണ്ടായിരം രൂപ കൊടുക്കുകയാണെങ്കില്‍ ബാക്കി തുകക്ക് സാധനങ്ങള്‍ വാങ്ങണമെന്ന് നിര്‍ബന്ധം പിടിക്കുന്നതും ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നതായി ഊരുമൂപ്പന്‍ രാമചന്ദ്രന്‍ പറയുന്നു.                ബാങ്ക് വഴി ശമ്പളം കിട്ടുന്ന വന സംരക്ഷണ സമിതി പ്രവര്‍ത്തകരും ഇടപാടുകള്‍ നടത്താന്‍ സാധിക്കാതെ ബുദ്ധിമുട്ടിലായിരിക്കുകയാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day