|    Dec 3 Sat, 2016 10:07 am
FLASH NEWS

പണമില്ല; പേരാമ്പ്ര സിന്‍ഡിക്കേറ്റ് ബാങ്കിന്മുന്നില്‍ സംഘര്‍ഷാവസ്ഥ

Published : 30th November 2016 | Posted By: SMR

പേരാമ്പ്ര: പേരാമ്പ്ര സിന്‍ഡിക്കേറ്റ് ബാങ്കിനു മുന്നില്‍ ക്യൂ നിന്ന നൂറോളം ഇടപാടുകാരെ പണമില്ലാത്തതിനാല്‍ ബാങ്ക് മടക്കി അയച്ചത് സംഘര്‍ഷത്തിന് കാരണമായി. വെള്ളിയാഴ്ച ടോക്കണ്‍ കൊടുത്തതിനെ തുടര്‍ന്ന് എത്തിയ ഇടപാടുകാര്‍ തിങ്കളാഴ്ച ബാങ്കില്‍ എത്തിയെങ്കിലും പണമില്ലാത്തതിനെ തുടര്‍ന്ന് തിരിച്ചുപോയി. ഹര്‍ത്താല്‍ ദിനമായിട്ടു പോലും ഇരുചക്രവാഹനത്തിലും നടന്നും ബാങ്കിലെത്തിയവരെയാണ് തിങ്കളാഴ്ച പണമില്ലെന്ന് പറഞ്ഞ് തിരിച്ചയച്ചത്. ടോക്കണ്‍ കൈവശമുളളവര്‍ ചൊവ്വാഴ്ച കാലത്ത് തന്നെ ബാങ്കിലെത്തി ക്യൂ നിന്നു. പതിനൊന്ന് മണി വരെ ക്യൂവില്‍ നില്‍ക്കുകയായിരുന്നു. പ്രായമുള്ളവരും സ്ത്രീകളും ഏറെ നേരം നിന്നശേഷം മാനേജര്‍ പണമില്ലെന്നും മറ്റൊരു ദിവസം വരാനും പറഞ്ഞതോടെ ക്ഷുഭിതരായ ഇടപാടുകാര്‍ ബഹളം വെക്കുകയായിരുന്നു. തുടര്‍ന്ന് ഗെയ്റ്റ് പൂട്ടിയ മാനേജര്‍ ഇടപാടുകാരെ ഭീഷണിയുടെ സ്വരത്തില്‍ മടക്കി അയക്കാന്‍ ശ്രമിച്ചത് പ്രകോപനത്തിന് കാരണമായി. ഇടപാടുകാര്‍ പോലിസിനെ വിളിച്ചു വരുത്തി ചര്‍ച്ച ചെയ്തങ്കിലും പണം എന്ന് വരുമെന്ന ഉറപ്പ് നല്‍കാന്‍ കഴിയില്ലെന്നറിയിച്ചു. ഇടപാടുകാര്‍ അവസാനം നിരാശയോടെ മടങ്ങേണ്ടി വന്നു. ഇതേ നിലയില്‍ പേരാമ്പ്ര എസ്ബിഐ ബാങ്കിലും ക്യൂവില്‍ നിന്നവര്‍ക്ക് പണം ലഭിക്കാതെ തിരിച്ചു പോകേണ്ടി വന്നു. എസ്ബിഐ ശാഖയില്‍ നിന്നു 4000 രൂപ വീതം വിതരണം ചെയ്യുന്നതിനിടെ പണം തീര്‍ന്നതോടെയാണ് ഇടപാടുകാര്‍ തിരികെ പോയത്. അതിനിടെ ബാങ്ക് മാനേജര്‍മാര്‍ സ്വന്തക്കാര്‍ക്ക് പണം കൈമാറുന്നതായും പരാതിയുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day