|    Dec 8 Thu, 2016 1:22 pm
FLASH NEWS

പണമില്ല; നാട്ടുകാര്‍ ബാങ്ക് ഉദ്യോഗസ്ഥരെ പൂട്ടിയിട്ടു

Published : 30th November 2016 | Posted By: SMR

വാണിമേല്‍: ദിവസങ്ങളായി ബാങ്കില്‍ പണമില്ലാത്തതിനാ ല്‍ ക്ഷുഭിതരായ ജനക്കൂട്ടം ഉദ്യോഗസ്ഥരെ പൂട്ടിയിട്ടു. കേരള ഗ്രാമീണ ബാങ്ക് വിലങ്ങാട് ശാഖയിലാണ് സംഭവം. നാളെ പണം വിതരണം ചെയ്യാമെന്ന റീജ്യനല്‍ മാനേജരുടെ ഉറപ്പിന്മേല്‍ ജനക്കൂട്ടം പിരിഞ്ഞുപോയി. ഇന്നലെ കാലത്ത് പത്ത് മണിയോടെയാണ് ഉദ്യോഗസ്ഥരെ നാട്ടുകാര്‍ ഓഫിസിനകത്ത് പൂട്ടിയിട്ടത്. ഒരാഴ്ച്ചയിലധികമായി ഇവിടെ പണം വിതരണം ചെയ്തിട്ട്. പല ദിവസവും വളരെ കുറഞ്ഞ ആളുകള്‍ക്ക് മാത്രമേ പണം ലഭിച്ചിരുന്നുള്ളൂ. ദിവസവും ബാങ്കിന് മുന്നില്‍ വരി നിന്ന്്് പണം ലഭിക്കാത്തവര്‍ ഇന്നും ബാങ്കിലെത്തിയിരുന്നു. എന്നാല്‍  ഉപഭോക്താക്കളുടെ പാസ്ബുക്ക് വാങ്ങിച്ചതല്ലാതെ പണം എന്നു നല്‍കുമെന്ന് പറയാതായതോടെ ആള്‍ക്കൂട്ടം ബാങ്കിന്റെ വാതില്‍ അടച്ചു പൂട്ടുകയായിരുന്നു.തുടര്‍ന്ന് വളയം പോലിസ് സ്ഥലത്തെത്തി. നാട്ടുകാരും പോലിസും ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റിന്റെ സാന്നിധ്യത്തില്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് റീജ്യനല്‍ മാനേജരുമായി ബന്ധപ്പെട്ടാണ് പ്രശ്‌നം പരിഹരിച്ചത്. വളയം എസ്‌ഐ നിപുണ്‍ ശങ്കര്‍, വാണിമേല്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഒ സി ജയന്‍ സംബന്ധിച്ചു. ഇതുവരെ ബാങ്കില്‍ നിന്നും ടോക്കണ്‍ നല്‍കിയ മുഴുവന്‍ പേര്‍ക്കും വ്യാഴാഴ്ച പണം നല്‍കാമെന്ന ഉറപ്പിനെ തുടര്‍ന്ന് സമരം അവസാനിപ്പിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 20 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day