|    Dec 5 Mon, 2016 3:56 pm
FLASH NEWS

പണമില്ല; കനറാ ബാങ്ക് തുറക്കാന്‍ അനുവദിച്ചില്ല

Published : 1st December 2016 | Posted By: SMR

പയ്യോളി: ഉപഭോക്താക്കള്‍ക്ക് നല്‍കാന്‍ പണമില്ലാത്തതിനെ തുടര്‍ന്ന് കനറാ ബാങ്കിന്റെ പയ്യോളി ശാഖ തുറക്കാന്‍ നാട്ടുകാര്‍ അനുവദിച്ചില്ല. പണം എത്താത്തതിനെതുടര്‍ന്ന് പണമിടപാടുകള്‍ നടക്കില്ല എന്ന ബോര്‍ഡ് ബാങ്ക് ജീവനക്കാര്‍ വച്ചതാണ് ഇടപാടുകാരെ പ്രകോപിപ്പിച്ചത്.  ഇന്നലെ രാവിലെ 9.30ന് ബാങ്ക് തുറക്കാന്‍ എത്തിയപ്പോഴായിരുന്നു ജനങ്ങളുടെ എതിര്‍പ്പ്. പത്തോളം ജീവനക്കാരെ നാട്ടുകാര്‍ ബാങ്കില്‍ പ്രവേശിപ്പിക്കാതെ തടഞ്ഞുവച്ചു. എന്നാല്‍ ഈ ബോര്‍ഡ് നശിപ്പിച്ചതിന് ശേഷമാണ് പ്രശ്്‌നമുണ്ടാക്കിയതെന്ന് ജീവനക്കാര്‍ പറഞ്ഞു. വിവരമറിഞ്ഞെത്തിയ പയ്യോളി പോലിസ് സ്ഥിതിഗതികള്‍ നിയന്ത്രിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 7 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day