|    Dec 6 Tue, 2016 11:30 am
FLASH NEWS

പണം ലഭിച്ചില്ല; നാട്ടുകാര്‍ ബാങ്ക് പ്രവര്‍ത്തനം തടസ്സപ്പെടുത്തി

Published : 30th November 2016 | Posted By: SMR

മാനന്തവാടി: അക്കൗണ്ടുകളില്‍ നിന്ന് അനുമതി പ്രകാരമുള്ള പണം ലഭിക്കാത്തതിനെ തുടര്‍ന്ന് നാട്ടുകാര്‍ ബാങ്കിന്റെ പ്രവര്‍ത്തനം തടസ്സപ്പെടുത്തി. തരുവണയിലെ കനാറാ ബാങ്ക് ശാഖയുടെ പ്രവര്‍ത്തനമാണ് നാട്ടുകാരുടെ പ്രതിഷേധത്തെ തൂടര്‍ന്ന് ഏറെ നേരം തടസ്സപ്പെട്ടത്. രണ്ടുദിവസത്തെ അവധിക്കു ശേഷം ബാങ്കിലെത്തിയ അക്കൗണ്ട് ഉടമകള്‍ക്ക് 24,000 രൂപ പിന്‍വലിക്കാന്‍ ബാങ്ക് മാനേജര്‍ അനുമതി നിഷേധിക്കുകയും 4,000 രൂപ മാത്രമേ നല്‍കുകയുള്ളൂവെന്നും അറിയിക്കുകയായിരുന്നു. അക്കൗണ്ടുടമകള്‍ ബഹളം തുടങ്ങിയതോടെ പിന്‍വലിക്കാവുന്ന തുക 10,000 ആക്കി ഉയര്‍ത്തിയെങ്കിലും പ്രതിഷേധം തുടര്‍ന്നു. ഇതിനിടെ ബാങ്കിലെത്തിയ ചിലര്‍ക്കു മാത്രം ഒരുലക്ഷവും രണ്ടു ലക്ഷവും കൈമാറുന്നത് ക്യൂവിലുണ്ടായിരുന്നവരുടെ ശ്രദ്ധയില്‍പെട്ടതോടെ ജനങ്ങള്‍ ക്ഷുഭിതരാവുകയും ബാങ്ക് പ്രവര്‍ത്തനം തടസ്സപ്പെടുത്തുകയുമായിരുന്നു. തുടര്‍ന്ന് വെള്ളമുണ്ട പോലിസ് സ്ഥലത്തെത്തി. 24,000 രൂപ വരെ പിന്‍വലിക്കാന്‍ ബാങ്ക് മാനേജര്‍ അനുമതി നല്‍കിയാണ് പ്രശ്‌നം പരിഹരിച്ചത്. കറന്റ് അക്കൗണ്ടുകളില്‍ നിന്ന് 50,000 രൂപവരെ ലഭിക്കുമെന്നു പറയുന്നുണ്ടെങ്കിലും ഇവിടെനിന്ന് ഇതുവരെ ഇത്രയും തുക ലഭിച്ചിട്ടില്ലെന്ന് ഇടപാടുകാര്‍ പറയുന്നു. ബാങ്കിന്് മുന്നിലുള്ള എടിഎം, നോട്ട് നിരോധനത്തിനു ശേഷം ഏതാനും ദിവസങ്ങള്‍ മാത്രമാണ് പ്രവര്‍ത്തിച്ചത്. അതേസമയം, ബാങ്ക് ജീവനക്കാര്‍ ചില സ്വകാര്യ വ്യക്തികളുമായി ഒത്തുകളിച്ച് പണം മറിച്ചുനല്‍കുന്നതായാണ് നാട്ടുകാരുടെ പരാതി. എന്നാല്‍, ദിവസം ആറുലക്ഷം രൂപ മാത്രമാണ് ലഭ്യമാവുന്നതെന്നും ഇത് ഇടപാടുകള്‍ക്ക് പര്യാപ്തമല്ലെന്നുമാണ് ബാങ്ക് അധികൃതരുടെ വിശദീകരണം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day