|    Dec 5 Mon, 2016 2:02 pm
FLASH NEWS

പണം ലഭിച്ചില്ല; എരുമപ്പെട്ടിയില്‍ സംഘര്‍ഷം

Published : 16th November 2016 | Posted By: SMR

എരുമപ്പെട്ടി: സൗത്ത് ഇന്ത്യന്‍ ബാങ്ക് എരുമപ്പെട്ടി ബ്രാഞ്ചില്‍ പണമില്ലെന്നറിയിച്ചത് സംഘര്‍ഷത്തിനിടയാക്കി. ബാങ്കില്‍ എക്കൗണ്ട് ഉള്ളവര്‍ക്ക് മാത്രമാണ് പണം നല്‍കിയിരുന്നത്. രാവിലെ 10 ന് പണം നല്‍കാന്‍ ആരംഭിച്ചുവെങ്കിലും അരമണിക്കൂറിനുള്ളില്‍ പണതീര്‍ന്നുവെന്ന് അറിയിച്ചതാണ് ജനങ്ങളെ രോക്ഷാകുലരാക്കിയത്. രോഗികളും വയോധികരും ഉള്‍പ്പടെയുള്ള സാധാരണക്കാ ര്‍ അതിരാവിലെ തന്നെ പണം മാറ്റി വാങ്ങുന്നതിനായി വരിയില്‍ കാത്ത് നില്‍ക്കുകയായിരുന്നു. ഈ സമയത്തിനുള്ളില്‍ 1000, 2000 രൂപവെച്ച് ഏഴ് പേര്‍ക്ക് മാത്രമാണ് നല്‍കിയതെന്ന് ആരോപിച്ച ജനങ്ങള്‍ ബാങ്ക് ജീവനക്കാരുമായി രൂക്ഷമായ വാക്കേറ്റമുണ്ടായതാണ് സംഘര്‍ഷാവസ്ഥയ്ക്ക് ഇടയാക്കിയത്.  പ്രതിഷേധത്തെ തുടര്‍ന്ന് പണം വാങ്ങാന്‍ എത്തിയവര്‍ക്ക് ടോക്കണ്‍ നല്‍കിയാണ് അധികൃതര്‍ ജനങ്ങളെ ശാന്തരാക്കിയത്. അതേസമയം ഏഴ് പേര്‍ക്ക് മാത്രമാണ് പണം നല്‍കിയതെന്ന കാര്യം ജനങ്ങളുടെ തെറ്റിദ്ധാരണയാണെന്ന് ബാങ്ക് മാനേജര്‍ പറഞ്ഞു. 18,000 രൂപമാത്രമാണ് ബാങ്കിലുണ്ടായിരുന്നത്. ഈ പണം 80 പേര്‍ക്കായി നല്‍കിയെന്നും  ദേശസാല്‍കൃത ബാങ്കുകള്‍ക്ക് ലഭിക്കുന്ന അത്രയും പണം സൗത്ത് ഇന്ത്യന്‍ ബാങ്കിന് ലഭിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്നും ബാങ്ക് മാനേജര്‍ വ്യക്തമാക്കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 2 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day