|    Dec 10 Sat, 2016 10:25 am

പണം പിന്‍വലിക്കല്‍; കിഴക്കന്‍ മേഖലയില്‍ ബാങ്കുകളില്‍ തിക്കുംതിരക്കും

Published : 12th November 2016 | Posted By: SMR

മുണ്ടക്കയം: കിഴക്കന്‍ മേഖലയില്‍ ബാങ്കുകളില്‍ തിരക്കും ബഹളവും. പണം മാറ്റി നല്‍കാന്‍ വിസമ്മതിച്ച ബാങ്കില്‍ ബിജെപി പ്രവര്‍ത്തകര്‍  ഇടപെട്ടു.പണം മാറ്റിവാങ്ങാന്‍ മുണ്ടക്കയം കൂട്ടിക്കല്‍ കോരുത്തോട് ,പെരുവന്താനം,കൊക്കയാര്‍  മേഖലകളിലെ ബാങ്കുകളില്‍ രാവിലെ മുതല്‍ നീണ്ട ക്യൂ അനുഭവപെട്ടു. ബാങ്കു തുറക്കുന്നതിനു മുമ്പേ ഉപഭോക്താക്കള്‍ ബാങ്കിനു മുന്നിലെത്തി ക്യൂ ഒരുക്കിയിരുന്നു. ക്യൂ പലപ്പോഴും ബാങ്കിനു പുറത്തേക്കു നീണ്ടപ്പോള്‍ പലരും തളര്‍ന്നിരിക്കേണ്ടി വന്നു. പൊരിവെയിലത്തും ക്യൂ ഒഴിവാക്കാതെ പണത്തിനായി ജനം കാത്തു നില്‍ക്കുകയായി—രുന്നു. മുണ്ടക്കയം തപാല്‍ ഓഫിസില്‍ രാവിലെ ഉണ്ടായിരുന്ന 1.35 ലക്ഷം രൂപ വിതരണം ചെയ്തു.പിന്നീട് പണം തീര്‍ന്നതോടെ ഉപഭോക്താക്കാള്‍ വെറും കൈയോടെ മടങ്ങി. കഴിഞ്ഞ ദിവസം ഇവിടെ ഏഴര ലക്ഷം രൂപ മാറ്റി നല്‍കിയിരുന്നു.യൂനിയന്‍ ബാങ്ക് മുണ്ടക്കയം ശാഖയില്‍ അക്കൗണ്ടില്ലാത്തയാളുകള്‍ക്കു പണം മാറ്റി നല്‍കാന്‍ തയ്യാറാവാതെ ഉപഭോക്താക്കളെ തിരിച്ചയച്ചത് സംഘര്‍ഷത്തിനിടയാക്കി. മണിക്കൂറുകളോളം ക്യൂവില്‍ നിന്ന വൃദ്ധക്കു തന്റെ ഊഴമെത്തിയപ്പോള്‍ അക്കൗണ്ടില്ലാത്തതിന്റെ പേരില്‍ തിരിച്ചയച്ചതാണ് ബഹളത്തിനു ഇടയാക്കിയത്.വിവരം അറിഞ്ഞ് ബിജെപി പഞ്ചായത്ത് കമ്മറ്റിപ്രസിഡന്റ് കെ ബി മധുവിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തകരെത്തി ജീവനക്കാരുമായി വാക്കു തര്‍ക്കമുണ്ടാക്കുകയായിരുന്നു.അത്തരം തടസ്സങ്ങളി—ല്ലെന്നു ബാങ്കു അധികൃതര്‍ അറിയിച്ചങ്കിലും പിന്നീട്  പണം നല്‍കാതിരുന്നത് വിണ്ടും പ്രശ്‌നങ്ങള്‍ക്കിടയാക്കി. മാധ്യമ പ്രവര്‍ത്തകരുടെ ഇടപെടലിനെ തുടര്‍ന്നാണ് സാധാരണഗതിയിലെത്തിയത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day