|    Dec 6 Tue, 2016 11:33 am
FLASH NEWS

പണം തട്ടിപ്പ്: സെയില്‍സ് മാനേജര്‍ അറസ്റ്റില്‍

Published : 26th October 2016 | Posted By: SMR

കൊച്ചി: ടാര്‍പോളിന്‍ ഉല്‍പ്പന്നങ്ങള്‍ വിറ്റശേഷം പണം സ്ഥാപനത്തിലടയ്ക്കാതെ വെട്ടിച്ച സെയില്‍സ് മാനേജരെ പോലിസ് അറസ്റ്റ് ചെയ്തു. എറണാകുളം പാലാരിവട്ടം സിറ്റി ടാര്‍പോളിന്‍ സ്ഥാപനത്തിലെ ഏരിയ സെയില്‍സ് മാനേജര്‍ കോട്ടയം മണര്‍ക്കാട് വെസ്റ്റ് തലപ്പാടി കരോട്ടുകുടി മനേഷ് കുമാര്‍(45)ആണ് പിടിയിലായത്. 3,40,000 രൂപ വെട്ടിച്ചുവെന്ന സ്ഥാപനത്തിന്റെ പരാതിയിലാണ് പാലാരിവട്ടം പോലിസ് കേസെടുത്ത് പ്രതിയെ പിടികൂടിയത്. നാലുവര്‍ഷമായി ടാര്‍പോളിന്‍ ഉല്‍പ്പന്നങ്ങള്‍ വിറ്റ ശേഷം മനേഷ് തട്ടിപ്പ് നടത്തുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു. കമ്പനിയുടെ യഥാര്‍ഥ ഉല്‍പ്പന്നങ്ങളെന്ന് തെറ്റിദ്ധരിപ്പിച്ച് വില കുറഞ്ഞ ഉല്‍പ്പന്നങ്ങളാണ് ഇയാള്‍ വില്‍പ്പന നടത്തിയത്. തമിഴ്‌നാട്ടില്‍ നിന്നും വ്യാജ ഉല്‍പ്പന്നങ്ങളെത്തിച്ച് കോട്ടയം, എറണാകുളം എന്നിവിടങ്ങളിലായിരുന്നു വില്‍പ്പന. രണ്ടാഴ്ചയായി സ്ഥാപനത്തില്‍ നിന്നും മുങ്ങിയ മനേഷിനെ കോട്ടയത്ത് നിന്നും ഇന്നലെയാണ് പിടികൂടിയത്. കൂടുതല്‍ തട്ടിപ്പ് നടത്തിയിട്ടുണ്ടോയെന്ന് പരിശോധിച്ചുവരികയാണെ്ന്നും പോലിസ് പറഞ്ഞു. എസ്‌ഐ ബേസില്‍ തോമസ്, എസ്‌ഐ കെ ജെ വിന്‍സെന്റ്, എഎസ്‌ഐ അനില്‍കുമാര്‍, സിപിഒമാരായ നൗഫല്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day