|    Dec 9 Fri, 2016 1:13 pm

പഠനയാത്രാ ബസ് അപകടത്തില്‍ പെട്ടു; രണ്ട് ജീവനക്കാര്‍ മരിച്ചു

Published : 30th November 2016 | Posted By: SMR

പെരിന്തല്‍മണ്ണ: പഠനയാത്ര പോയ കീഴാറ്റൂര്‍ അല്‍ ഷിഫ നഴ്‌സിങ് കോളജ് വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബസ് അപകടത്തില്‍ പെട്ട് ക്ലീനറും ടൂര്‍ ഗൈഡും തല്‍ക്ഷണം മരിച്ചു. ബസ് ഡ്രൈവര്‍, അധ്യാപകര്‍ വിദ്യാര്‍ഥികള്‍ എന്നിവരടക്കം 32 പേര്‍ക്ക് പരിക്കേറ്റു.
ക്ലീനര്‍ പാണ്ടിക്കാട് ഒറവുമ്പ്രം ഓട്ടുപാറ അമീന്‍ (22) ടൂര്‍ ഗൈഡ് മണ്ണാര്‍ക്കാട് ശിവന്‍കുന്ന് ലഷംവീട് സ്വദേശി രാജീവ് എന്നിവരാണ് മരിച്ചത്. ഡ്രൈവര്‍ പാണ്ടിക്കാട് ഒറവുമ്പ്രം കൊപ്പത്ത് ഇബ്രാഹിമിന്റെ മകന്‍ ഹക്കീമിന് സാരമായി പരിക്കേറ്റു.
ഹൈദരാബാദിന് 70 കിലോമീറ്റര്‍ ഇപ്പുറം ഹൈദരാബാദ്-ബംഗഌരു ദേശീയപാതയില്‍ തെലങ്കാന സംസ്ഥാനത്തെ മെഹബൂബ് നഗര്‍ ഗെഡ്ചര്‍ലയില്‍ ഇന്നലെ രാവിലെ 8.30നാണ് അപകടം. ബസ്സിന് മുന്നിലെത്തിയ വാഹനത്തെ രക്ഷിക്കാന്‍ ബസ് വെട്ടിച്ചപോള്‍ ലോറിയില്‍ കൊണ്ടുപോയ കൂറ്റന്‍ പൈപ്പ് മുന്‍ഭാഗത്തെ ഗഌസ് തകര്‍ത്ത അകത്തേക്ക് കയറിയാണ് അപകടം. ബസ്സിന്റെ ഇടത് ഭാഗത്തിരുന്ന വരാണ് മരിച്ചത്.
വിദ്യാര്‍ഥികളില്‍ ആര്‍ക്കും പരിക്ക് ഗുരുതരമല്ല. മൂന്ന് അധ്യാപകരും എട്ട് ആണ്‍കുട്ടികളും 20 പെണ്‍കുട്ടികളുമാണ് അഞ്ച് ദിവസത്തെ ഹൈദരാബാദ് പഠനയാത്രയ്ക്കായി തിങ്കളാഴ്ച രാവിലെ കോളജില്‍നിന്ന് പുറപ്പെട്ടത്. ഡ്രൈവറുടെ കാബിന്‍ പൂര്‍ണമായും തകര്‍ന്നു. അപകടത്തില്‍ പെട്ടവരെ മെഹബൂബ്‌നഗര്‍ എസ്‌വിഎസ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികില്‍സ നല്‍കി. മൃതദേഹങ്ങള്‍ ഗെഡ്ചര്‍ലെ ഗവ. ആശുപത്രിയിലാണ്.  വിദ്യാര്‍ഥികളെ വിമാനമാര്‍ഗം കൊണ്ടുവരാന്‍ ശ്രമം നടക്കുന്നതായി കോളജ് അധികൃധര്‍ പറഞ്ഞു. മണ്ണാര്‍ക്കാട് ശിവന്‍കുന്ന് ലക്ഷം വീട് കോളനിയിലെ രാജന്റെയും ബേബിയുടേയും മകനാണ് രാജീവ്. ഭാര്യ: സുനിത. മരിച്ച അമീന്‍ ഒറവുമ്പ്രം ഓട്ടുപാറ മുഹമ്മദ് ആയിഷ ദമ്പതികളുടെ മകനാണ്.
പരിക്കേറ്റ അധ്യാപകര്‍ എം ബഷീറ, ഷാരേണ്‍ ജോസഫ്, ലവിന്‍ തോമസ്, പരിക്കേറ്റ വിദ്യാര്‍ഥികള്‍: ഷിയാസ്, ടി പി ജംഷാദ്, അഫ്‌സല്‍, മുഹ്‌സിന്‍, മുര്‍ഷിദ്, അനസ്, നിസാര്‍, കെ എം ജംഷാദ്, ഐറിന്‍, മുംതാസ്, അജ്‌ന, സജിയ നജ്‌ല, ഡനി, ആതിര എലിസബത്ത്, വി ആതിര, ഷംന, പല്ലവി, ഹബീബ, നയന, രേഷ്മ, അനിജ, ദൃശ്യ, ആശ, ലിന, സ്വാലിഹ, തമീസ.  സഹോദരങ്ങള്‍: അബ്ദുസലാം, കബീര്‍, മുഹമ്മദ് ഷാജഹാന്‍, ലത്തീഫ്, നൗഫല്‍, രിയാന്‍, റജീന, സുനീറ.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 38 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day