|    Dec 11 Sun, 2016 5:21 pm
FLASH NEWS

പട്രോളിങ് ബോട്ടുകള്‍ക്ക് നങ്കൂരമിടാന്‍ പുതിയ ജെട്ടി നിര്‍മാണം തുടങ്ങി

Published : 25th October 2016 | Posted By: SMR

കോവളം: വിഴിഞ്ഞം തീരസംരക്ഷണ സേനയ്ക്ക് പട്രോളിങ് ബോട്ടുകള്‍ നങ്കൂരമിടാനുള്ള പുതിയ ജെട്ടിയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. തീരസംരക്ഷണ സേന ഡയറക്ടര്‍ ജനറല്‍ രാജേന്ദ്ര സിങ് പുതിയ ജെട്ടിയുടെ തറക്കല്ലിടല്‍ കര്‍മം നിര്‍വഹിച്ചു. ഡിസ്ട്രിക് കമാന്‍ഡന്റ് എം വി പഥക് വിഴിഞ്ഞം കമാന്‍ഡിങ് ഓഫിസര്‍ വി കെ വര്‍ഗീസ്, സിറ്റി പോലിസ് കമ്മീഷണര്‍ സ്പര്‍ജന്‍ കുമാര്‍, റൂറല്‍ പോലിസ് സൂപ്രണ്ട് ഷെഫിന്‍ അഹ്മദ്, ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മീഷണ ര്‍ ഗോപകുമാര്‍, ഹാര്‍ബര്‍ എന്‍ജിനീയറിങ് വകുപ്പ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ എസ് അനില്‍ കുമാര്‍, വിഴിഞ്ഞം സിഐ കെ ആര്‍ ബിജു, നഗരസഭാ കൗണ്‍സിലര്‍ നിസ ബീഗം പങ്കെടുത്തു. മല്‍സ്യബന്ധന തുറമുഖത്തിന്റെ പുതിയ വാര്‍ഫിന് സമീപത്താണ് 76.7 മീറ്റര്‍ നീളവും എട്ടു മീറ്റര്‍ വീതിയുമുള്ള ജെട്ടിയുടെ നിര്‍മാണം നടക്കുന്നത്. സുരക്ഷാപരവും വാണിജ്യപരവുമായി പ്രാധാന്യമുള്ള വിഴിഞ്ഞത്തു നിലവില്‍ തീരസംരക്ഷണ സേനയുടെ ബോട്ടുകള്‍ തുറമുഖ വകുപ്പിന്റെ പുതിയ വാര്‍ഫിലാണ് നങ്കൂരമിട്ടിരുന്നത്. പുതിയ ജെട്ടിയുടെ നിര്‍മാണച്ചുമതല ഹാര്‍ബര്‍ എന്‍ജിനീയറിങ് വകുപ്പിനാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 7 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക