|    Dec 4 Sun, 2016 5:20 am
FLASH NEWS

പട്ടിപിടുത്തത്തെ ചോദ്യം ചെയ്തവര്‍ക്ക് തെരുവുനായയെ വളര്‍ത്താന്‍ നല്‍കി

Published : 30th October 2016 | Posted By: Navas Ali kn

smile_5-dog

മൂവാറ്റുപുഴ മണീട് പഞ്ചായത്തിലെ കുറച്ച് മൃഗസ്‌നേഹികള്‍ക്ക് നാട്ടുകാര്‍ സമ്മാനമായി നല്‍കിയത് ഒന്നാംതരമൊരു തെരുവുനായയെ. തെരുവുനായ ശല്യം രൂക്ഷമായ മണീട് പഞ്ചായത്തില്‍ നായ്ക്കളെ കൊന്ന ജനപ്രതിനിധികളെ ചോദ്യം ചെയ്യാന്‍ എത്തിയ മൃഗസ്‌നേഹികള്‍ക്കാണ് നാട്ടുകാര്‍ വളര്‍ത്താന്‍ തെരുവു നായയെ നല്‍കി പറഞ്ഞയച്ചത്. ഒരു തെരുവുനായയെ എങ്കിലും വളര്‍ത്തി മാതൃക കാണിക്കൂ എന്നു പറഞ്ഞാണ് നാട്ടുകാര്‍ മൃഗസ്‌നേഹികള്‍ വന്ന കാറിനകത്തേക്ക് തെരുവുനായയെ ഇട്ടുകൊടുത്തത്.
തെരുവുനായ ശല്യം രൂക്ഷമാണെന്നും നിയന്ത്രിക്കണമെന്നുമുള്ള ജനങ്ങളുടെ പരാതിപ്രകാരം പഞ്ചായത്ത് പ്രസിഡന്റ് ശോഭാ മോളും, വൈസ് പ്രസിഡന്റ് വി ജോസഫും സംഘവും തെരുവുനായകളെ കൊല്ലാനിറങ്ങുകയായിരുന്നു. പിറവം മുന്‍സിപ്പല്‍ സ്‌റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജില്‍സ് പെരിയപുറവും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. നാട്ടുകാരുടെ സഹകരണത്തോടെ രാവിലെ മുതല്‍ തെരുവുനായ്ക്കളെ കൊന്നുതുടങ്ങി. എന്നാല്‍ വൈകുന്നേരത്തോടെ സ്ത്രീകളുള്‍പ്പെടെ പത്തോളം വരുന്ന മൃഗസംരക്ഷണ പ്രവര്‍ത്തകര്‍ ഇതിനെ എതിര്‍ത്ത് സ്ഥലത്തെത്തുകയായിരുന്നു. നായ്ക്കളെ കൊലപ്പെടുത്തിയതിന്റെ പേരില്‍ ഇവര്‍ ജനപ്രതിനിധികളുമായി വാക്കേറ്റമുണ്ടാക്കി. തെരുവുനായ പ്രശ്‌നം പരിഹരിക്കാന്‍ മുന്നിട്ടിറങ്ങിയ പഞ്ചായത്ത് അധികൃതരെ ചോദ്യം ചെയ്ത മൃഗസ്‌നേഹികളെ ജനങ്ങള്‍ സംഘടിച്ച് വളഞ്ഞുവച്ചു. ഇതോടെ തല്‍ക്കാലം തെരുനായ സ്‌നേഹം അവസാനിപ്പിച്ച് കാറില്‍ കയറി സ്ഥലം വിടാനൊരുങ്ങിയ മൃഗസ്‌നേഹികളെ നാട്ടുകാര്‍ തടഞ്ഞു. ഒരു തെരുവുനായയെ എങ്കിലും നിങ്ങള്‍ സംരക്ഷിക്കണമെന്ന് ആവശ്യപെട്ട് നായയെ പിടികൂടി കാറില്‍ അവര്‍ക്കൊപ്പം കയറ്റിയിരുത്തി.
പ്രശ്‌നം സംഘര്‍ഷാവസ്ഥയിലേക്ക് നീങ്ങിയതോടെ മൂവാറ്റുപുഴ ഡിവൈഎസ്പി ബിജുമോന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തുകയും നാട്ടുകാരെ വിരട്ടിയോടിക്കുകയുമായിരുന്നു. തുടര്‍ന്ന് പിറവം മുന്‍സിപ്പല്‍ സ്‌റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജില്‍സ് പെരിയപുറത്തിനെ പൊലിസ് കസ്റ്റഡിയിലെടുത്തു. ഇദ്ദേഹത്തെ കരുതല്‍ തടങ്കലിലേക്ക് മാറ്റി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 572 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day