|    Dec 9 Fri, 2016 8:54 pm
FLASH NEWS

പട്ടിത്തറ പഞ്ചായത്തിലെ ചേറാം ചിറക്കുളം വറ്റി

Published : 7th November 2016 | Posted By: SMR

ആനക്കര: പട്ടിത്തറ പഞ്ചായത്തിലെ ചേറാം ചിറക്കുളം വറ്റി. പഞ്ചായത്തില്‍ മാത്രമല്ല തൃത്താല ബ്ലോക്കിലെ  തന്നെ ഏറ്റവും വലിയ കുളമാണ് വറ്റിയ ചേറാം ചിറക്കുളം. ഏതാണ്ട് ഒരു ഏക്കര്‍ 40 സെന്റ് വിസ്തൃതിയില്‍ പരന്ന് കിടക്കുന്ന കുളമാണിത്. ഇപ്പോള്‍  തന്നെ വരള്‍ച്ചയുടെ പിടിയിലായിരിക്കയാണ് ഈ പ്രദേശങ്ങള്‍.
കഴിഞ്ഞ 25 വര്‍ഷത്തിനിടയില്‍ കടുത്ത വേനല്‍ക്കാലങ്ങളില്‍ പോലും വെള്ളം വറ്റാത്ത കളമാണിത്. കര്‍ഷകരുടെ ഏറ്റവും വലിയ അനുഗ്രഹവും ആശ്വാസവുമാണ് ഈ ചിറ. മല, കോട്ടപ്പാടം  പ്രദേശത്ത് ഏകദേശം 12 ഹെക്ടര്‍ വരുന്ന നെല്‍കൃഷിക്കും മറ്റു കൃഷികള്‍ക്കും കഴിഞ്ഞ കാലങ്ങളില്‍ ജലസേചനം നടത്തിയിരുന്നത് ഈ കുളത്തിലെ വെള്ളം ഉപയോഗിച്ചായിരുന്നു. എന്നാല്‍ ഈ  തുലാമാസത്തില്‍ തന്നെവറ്റിവരണ്ട അവസ്ഥയിലാണ് ഇന്ന് ചേറാം ചിറകുളം. ഇത് കടുത്തവരള്‍ച്ചയിലേക്ക് ഈ പ്രദേശത്തെ നയിക്കും എന്ന് പരക്കെ ആശങ്ക നിലനില്‍ക്കുന്നുണ്ട്.  രൂക്ഷമായ കുടിവെള്ള ക്ഷാമവും ഇതിനാല്‍ ഈ മേഖലയാകെ സൃഷ്ടിക്കും. മുന്‍കൂട്ടി കണ്ട് ഇതിനൊരു പരിഹാരം കാണുന്നതിനാവശ്യമായ കര്‍മ പദ്ധതിക്ക് അധികൃതര്‍ രൂപം നല്‍കിയിരിക്കു കയാണ്.
ദേശീയ തൊഴിലുറപ്പു പദ്ധതിയില്‍ ഉള്‍പ്പെടുത്തി മുഴുവന്‍ ചെളിയും നീക്കം ചെയ്യുന്നതിനും ആഴം കുട്ടി കൃഷിക്ക് പരമാവധി പ്രയോജനപ്പെടുത്തുന്നതിനും തീരുമാനമെടുത്തു കഴിഞ്ഞു. പ്രദേശം വൈസ് പ്രസിഡന്റ് ടി പി മുഹമ്മദ് മാസ്റ്റര്‍,  ക്ഷേമകാര്യ സ്റ്റാന്റിങ്  കമ്മിറ്റി ചെയര്‍മാന്‍ ടി കെ വിജയന്‍, വാര്‍ഡ് മെംബര്‍ കൃഷ്ണദാസ്, പാടശേഖര സമിതി ഭാരവാഹികള്‍, കര്‍ഷകര്‍ സന്ദര്‍ശിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day