|    Dec 10 Sat, 2016 2:42 am
FLASH NEWS

പട്ടിണിസമരം അഞ്ചുദിവസം പിന്നിട്ടു; രണ്ടുപേരെ ആശുപത്രിയിലേക്കു മാറ്റി

Published : 16th November 2016 | Posted By: SMR

കാഞ്ഞങ്ങാട്: കേന്ദ്രസര്‍വകലാശാലക്ക് വേണ്ടി സ്ഥലം വിട്ടുനല്‍കിയ 16 കുടുംബങ്ങളിലെ അംഗങ്ങള്‍ക്ക് ജോലി നല്‍കാമെന്ന വാഗ്ദാനം പാലിക്കാത്തതിനെ തുടര്‍ന്ന് കോളനിവാസികള്‍ പെരിയയിലെ കേന്ദ്രസര്‍വകലാശാല പരിസരത്ത് നടത്തിവരുന്ന പട്ടിണിസമരം അഞ്ച് ദിവസം പിന്നിട്ടിട്ടുകേന്ദ്രസര്‍വകലാശാലക്ക് സമീപം ചാലിങ്കാല്‍ മാളത്തുംപാറ കോളനിയില്‍ താമസിക്കുന്ന പതിനാറോളം കുടുംബങ്ങളാണ് സര്‍വകലാശാലക്ക് എതിര്‍വശം ദേശീയപാതയോരത്തെ ബസ് വെയിറ്റിങ് ഷെഡിനടുത്ത് പ്രത്യേകം പന്തലുണ്ടാക്കി നിരാഹാരസമരം അനുഷ്ഠിക്കുന്നത്. കേന്ദ്രസര്‍വകലാശാലക്കായി സ്ഥലം വിട്ടുകൊടുത്ത കുടുംബങ്ങളാണ് നിരാഹാരസമരം ആരംഭിച്ചത്. വിട്ടുകിട്ടുന്ന സ്ഥലത്തിന് പകരം ജോലി നല്‍കാമെന്ന് കേന്ദ്രസര്‍വകലാശാല അധികൃതര്‍ വാഗ്ദാനം നല്‍കിയിരുന്നുവെന്നാണ് സമരക്കാര്‍ പറയുന്നത്. എന്നാല്‍ ഈ വാഗ്ദാനം നിറവേറ്റാന്‍ അധികൃതര്‍ തയ്യാറാകാത്തതില്‍ പ്രതിഷേധിച്ചാണ് സമരം.ആദ്യഘട്ടത്തില്‍ നിരാഹാരം കിടന്ന മാളത്തുംപാറയിലെ രഞ്ജിത്, ഹരി എന്നിവരെ അവശനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇപ്പോള്‍ രാഹുല്‍, രജീഷ്, സുധീഷ് എന്നിവരാണ് നിരാഹാരമനുഷ്ഠിക്കുന്നത്. ജോലി പ്രശ്‌നത്തിന്റെ പേരില്‍ പ്രദേശത്തെ പന്ത്രണ്ടോളം യുവാക്കള്‍ നേരത്തെ രണ്ടുതവണ കേന്ദ്രസര്‍വകലാശാല കെട്ടിടത്തിന് മുകളില്‍ കയറി ആത്മഹത്യാഭീഷണി മുഴക്കിയിരുന്നു. പ്രശ്‌നങ്ങളെല്ലാം പരിഹരിക്കാമെന്നുപറഞ്ഞാണ് യുവാക്കളെ അധികൃതര്‍ അനുനയിപ്പിച്ചത്. പിന്നീട് എംപി, എംഎല്‍എ, ജില്ലാകലക്ടര്‍, കേന്ദ്രസര്‍വകലാശാല രജിസ്ട്രാര്‍ എന്നിവരുമായി സമരക്കാര്‍ ചര്‍ച്ച നടത്തിയെങ്കിലും പരിഹാരമുണ്ടായില്ല. ഇതോടെയാണ് നിരാഹാര സമരത്തിലേക്ക് നീങ്ങിയത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day