|    Dec 11 Sun, 2016 1:28 pm
FLASH NEWS

പട്ടിണിയെ തുടര്‍ന്ന് എടപ്പാളില്‍ സ്ത്രീ മരിച്ച സംഭവം: മനുഷ്യാവാകശ കമ്മീഷന് റിപോര്‍ട്ട് സമര്‍പ്പിച്ചു

Published : 16th November 2016 | Posted By: SMR

മലപ്പുറം: പട്ടിണിയെ തുടര്‍ന്ന് എടപ്പാളില്‍ സ്ത്രീ മരിച്ച സംഭവത്തില്‍ ജില്ലാ ആരോഗ്യ വകുപ്പും വട്ടംകുളം പഞ്ചായത്ത് സെക്രട്ടറിയും മനുഷ്യാവാകശ കമ്മീഷന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കഴിഞ്ഞ സെപ്തംബര്‍ 26ന് വട്ടംകുളം ഗ്രാമപ്പഞ്ചായത്ത് പരിധിയിലെ വടക്കത്ത് കുന്നത്ത് ശോഭന വീട്ടിനുള്ളില്‍ മരിച്ച സംഭവത്തിലാണ് കമ്മീഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്.  മരിച്ച ശോഭനയും  മകള്‍ ശ്രുതിയും മാത്രമാണ് വീട്ടില്‍ താമസിച്ചിരുന്നത്. മാനസിക വിഭ്രാന്തിയുണ്ടായിരുന്നതിനാല്‍ മറ്റുള്ളവര്‍ വീട്ടിലേക്ക് എത്തുന്നത്  ഇവര്‍ക്ക് താല്‍പര്യമുണ്ടായിരുന്നില്ലെന്നും ഇതിനാല്‍ രോഗാവസ്ഥയില്‍ ഇവരെ ഡോക്ടര്‍മാര്‍ കണ്ടിരുന്നില്ലെന്നുമാണ് ആരോഗ്യ വകുപ്പിന്റെ വിശദീകരണം. ശോഭനക്ക് സാമ്പത്തിക ബുദ്ധിമുട്ടുണ്ടായിരുന്നില്ല എന്നാണ്  വട്ടംകുളം പഞ്ചായത്ത് സെക്രട്ടറി മറുപടി നല്‍കിയിരിക്കുന്നത്. മാനസിക വൈകല്യമുള്ളവര്‍ക്കുള്ള പെന്‍ഷന്‍ നല്‍കാന്‍ ചെക്കുമായി പഞ്ചായത്ത് അധികൃതര്‍ ഇവരുടെ വീട്ടിലെത്തിയെങ്കിലും വാങ്ങാന്‍ തയ്യാറിയില്ലെന്നും ഇവരുടെ ബന്ധുക്കള്‍ തൊട്ടടുത്ത് തന്നെ താമസിക്കുന്നവരാണെന്നുമാണ് സെക്രട്ടറി നല്‍കിയ റിപ്പോര്‍ട്ടിലുള്ളത്.  എടക്കരയിലെ പട്ടികജാതി കുടുംബത്തിന് നല്‍കിയ ഭൂമി ചതുപ്പു നിലമാണെന്ന പരാതിയില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കിയ ജില്ലാ കലക്ടറുടെ മറുപടി തൃപ്തികരമല്ലെന്ന് കമ്മീഷന്‍ നിരീക്ഷിച്ചു.  53 പരാതികളാണ് ഇന്നിലെ മലപ്പുറം റസ്റ്റ് ഹൗസില്‍ നടന്ന സിറ്റിംഗില്‍ പരിഗണിച്ചത്. 14 പരാതികളില്‍ തീര്‍പ്പാക്കി. രണ്ട് പുതിയ പരാതികളും ലഭിച്ചിട്ടുണ്ട്. അടുത്ത സിറ്റിംഗ് ഡിസംബര്‍ 2ന് തിരൂരിലും ജനുവരി 11ന് മലപ്പുറത്തും നടക്കും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 7 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക