|    Dec 4 Sun, 2016 3:19 am
FLASH NEWS

പട്ടിക വര്‍ഗ വിഭാഗം ഒഴിവിലേക്ക് അസി. പ്രഫസറായി നിയമനം നല്‍കുന്ന നടപടി ഹൈക്കോടതി റദ്ദാക്കി

Published : 26th November 2016 | Posted By: SMR

കൊച്ചി: കൊച്ചി ശാസ്ത്ര സര്‍വകലാശാല ഹിന്ദി വിഭാഗത്തില്‍ സംസ്ഥാനത്തിന് പുറത്തുനിന്നുള്ള ഉദ്യോഗാര്‍ഥിക്ക് പട്ടിക വര്‍ഗ വിഭാഗം ഒഴിവിലേക്ക് അസി. പ്രഫസറായി നിയമനം നല്‍കുന്ന നടപടി ഹൈക്കോടതി റദ്ദാക്കി. സര്‍വകലാശാല ആക്ട് പ്രകാരം പട്ടിക വര്‍ഗ വിഭാഗം ഒഴിവുകളിലേക്ക് സംസ്ഥാനത്തിന് പുറത്തുനിന്നുള്ളവരെ നിയമിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഉത്തരവ്. നിലവിലെ നിയമന നടപടികളുടെ ഭാഗമായി തയ്യാറാക്കിയ റാങ്ക് പട്ടികയും നിയമന ഉത്തവും റദ്ദാക്കി ഒഴിവിലേക്ക് പുതിയ നിയമന നടപടികള്‍ ആരംഭിക്കാന്‍ കോടതി നിര്‍ദേശിച്ചു. റാങ്ക് പട്ടികയില്‍ ഉള്‍പെടാതെപോയ ഉദ്യോഗാര്‍ഥിയായ പാലക്കാട് ഷോളയൂര്‍ സ്വദേശി എന്‍ രംഗസ്വാമി നല്‍കിയ ഹരജിയാണ് കോടതി പരിഗണിച്ചത്. ഹിന്ദി വിഭാഗത്തിലേക്കുള്ള പട്ടിക വര്‍ഗക്കാരുടെ പ്രത്യേക ഒഴിവിലേക്ക് നിയമനത്തിന് ആദ്യം 2013നും പിന്നീട് 2015ലും വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഹരജിക്കാരന്‍ അപേക്ഷ നല്‍കിയത്. റാങ്ക് പട്ടികയില്‍ രാജസ്ഥാന്‍, ജാര്‍ഖണ്ഡ്, ആന്ധ്രപ്രദേശ് സ്വദേശികളായ മൂന്ന് പേരാണ് ഉള്‍പെട്ടത്. 35 മാര്‍ക്ക് ലഭിക്കാത്തതിന്റെ പേരില്‍ ഹരജിക്കാരനെ പട്ടികയില്‍ ഉള്‍പെടുത്തിയില്ല. പിന്നീട് റാങ്ക് പട്ടികയില്‍ ഉള്‍പെട്ട സംസ്ഥാനത്തിന് പുറത്തുള്ള രാജ്കുമാര്‍ മീണക്ക് സര്‍വകലാശാല നിയമന ഉത്തരവ് നല്‍കി. തുടര്‍ന്നാണ് സംസ്ഥാനത്തിനകത്ത് തന്നെ ഉദ്യോഗാര്‍ഥികള്‍ ഉണ്ടായിരിക്കെ പുറത്തുനിന്ന് നിയമനം നടത്തുന്നത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ഹരജിക്കാരന്‍ കോടതിയെ സമീപിച്ചത്. 1986ലെ കൊച്ചി സര്‍വകലാശാല ആക്ട് പ്രകാരം സര്‍വലകാശലയുടെ പ്രവര്‍ത്തന പരിധി കേരള സംസ്ഥാനത്തിനകത്താണെന്ന് കോടതി ചൂണ്ടിക്കാട്ടി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day