|    Dec 3 Sat, 2016 10:10 am
FLASH NEWS

പട്ടികജാതി കുടുംബത്തിനുനേരെ ആര്‍എസ്എസ് ആക്രമണം; നാലുപേര്‍ക്ക് പരിക്ക്

Published : 15th November 2016 | Posted By: SMR

പറവുര്‍: പട്ടികജാതി കുടുംബത്തിനുനേരെ ആര്‍എസ്എസ് ആക്രമണം നടത്തി. ഗൃഹനാഥും ഭാര്യയുമടക്കം നാലുപേര്‍ക്ക് പരിക്ക്. മാക്കനായി കോമന്‍കുളം അമ്മന്‍ഞ്ചേരി പറമ്പില്‍ അപ്പുക്കുട്ടന്‍ (67), ഭാര്യ ലീല (54), ലീലയുടെ സഹോദരന്റെ മകന്‍ രഹനേഷ് (26), ഇവരുടെ ബന്ധു മഹിഷാവ് (30) എന്നിവര്‍ക്കാണ് ആക്രമണത്തില്‍ പരിക്കേറ്റത്. ഞായറാഴ്ച്ച രാത്രി പത്തരയോടെയായിരുന്നു സംഭവം. ദണ്ഡ്, ഇരുമ്പുകമ്പി, ഹെല്‍മെറ്റ് എന്നിവ കൊണ്ടായിരുന്ന ആക്രമണംനടത്തിയത്. അയല്‍വാസിയും തിരുന്നല്‍വേലി സ്വദേശിയുമായ മണികണ്ഠനാണ് ആക്രമണത്തിന്റെ സൂത്രധാരനെന്ന് പറയപ്പെടുന്നു. തലേന്ന് രാത്രി വീടിന് സമീപംവച്ചുള്ള സംസാരത്തിനിടെ രഹനേഷും മഹിഷാവും മണികണ്ഠനെ കളിയാക്കിയെന്നാരോപിച്ച് വാക്കേറ്റവും ഉന്തും തള്ളും നടക്കുകയും ഇരുകൂട്ടരും പിരിഞ്ഞുപോയെങ്കിലും ഇതിനിടെ മണികണ്ഠന്‍ ഫോണ്‍ ചെയ്ത് കൂടുതല്‍ ആളുകളെ വിളിച്ചുവരുത്തുകയായിരുന്നു. പതിനഞ്ച് മിനിറ്റിനുള്ളില്‍ ബൈക്കുകളിലായി മുപ്പതോളം പേര്‍ മാരകായുധങ്ങളുമായെത്തി. അപ്പുക്കുട്ടന്റെ വീടിന്റെ വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്തുകടന്ന അക്രമികള്‍ അപ്പുക്കുട്ടനെ ആക്രമിക്കുന്നതിനിടെ നെഞ്ചിന് ചവിട്ടേറ്റ് അപ്പുക്കട്ടന്‍ വീണു. ഭാര്യ ലീലക്കും മര്‍ദ്ദനമേറ്റു. ആക്രമണത്തില്‍ ഇടത് കണ്ണിനു ഗുരുതരമായി പരിക്കേറ്റ രഹനേഷിനെ കളമശേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. അപ്പുക്കുട്ടനും ലീലയും പറവുര്‍ താലൂക്കാശുപത്രിയില്‍ ചികില്‍സയിലാണ്. തലക്ക് പരിക്കേറ്റ മഹിഷാവിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആക്രമണത്തില്‍ വീടിന് കാര്യമായ നാശനഷ്ടങ്ങ ള്‍ സംഭവിച്ചിട്ടുണ്ട്. ആക്രമികളെ അറസ്റ്റുചെയ്ത് പട്ടികജാതി-പട്ടികവര്‍ഗ അതിക്രമ നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന് പട്ടികജാതി ക്ഷേമസമിതി പറവൂര്‍ ഏരിയാ സെക്രട്ടറി എ എ പവിത്രന്‍ ആവശ്യപ്പെട്ടു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day