|    Dec 9 Fri, 2016 5:03 pm
FLASH NEWS

പട്ടികജാതി കുടുംബങ്ങളെ എപിഎല്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയതില്‍ പ്രതിഷേധം

Published : 3rd November 2016 | Posted By: SMR

ഇലവുംതിട്ട: കുന്നിന്‍ മുകളിലും കനാല്‍ പുറംപോക്കിലും അധിവസിക്കുന്ന പട്ടികജാതി കുടുംബങ്ങളെ കൂട്ടത്തോടെ എപിഎല്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയ നടപടിയില്‍ പ്രതിഷേധം. പുതുതായി അനുവദിച്ചുവന്ന റേഷന്‍കാര്‍ഡില്‍ ബിപിഎല്‍ പട്ടികയുടെ തരംതിരിവിലാണ് വന്‍ ക്രമക്കേട് നടന്നതായി പരാതി ഉയര്‍ന്നത്.പട്ടിണിപവാങ്ങളായ പട്ടികജാതിക്കരെ കൂട്ടത്തോടെ എപിഎല്‍ പട്ടികയില്‍ ഉള്‍പ്പെടുത്തി എന്നാണ് ആക്ഷേപം. നെടിയകാല പഞ്ചായത്ത് ഓഫിസ് കേന്ദ്രത്തില്‍ നടന്ന ഹിതപരിശോധന ശബ്ദാനുമായ രംഗങ്ങള്‍ക്ക ് ഇട നല്‍കി.രാവിലെ 9.30ന് ആരംഭിച്ച പരാതി പരിഹാര യോഗത്തില്‍ നൂറ് കണക്കിന് പരാതിക്കാര്‍ പരാതിയുമായി ഒത്തുകൂടിയിരുന്നു.സമ്പന്നര്‍ പലരും ബിപിഎല്‍ ലിസ്റ്റിലും നിര്‍ധനരായ പട്ടികവിഭഗങ്ങള്‍ കൂട്ടത്തോടെ എപിഎല്‍ ലിസ്റ്റിലും ഉള്‍പ്പെട്ടതാണ് വിവാദങ്ങള്‍ക്ക് കാരണമായത്. പരാതിക്കാരുടെ പരാതികള്‍ ഒന്നൊന്നായി പരിഗണനയ്ക്ക് പരിഗണിച്ച നടപടി തുടര്‍ന്നപ്പോഴാണ് യോഗം ബഹളമയമായത്.നപലരും പഞ്ചായത്ത് അംഗങ്ങളോട് കയര്‍ത്തപ്പോള്‍ എല്ലാം ജില്ലാ കലക്ടറാണ് തീരുമാനിക്കുന്നതെന്ന് അധികൃതര്‍ പറയുകയാണത്രെ ചെയ്തത്.പട്ടികജാതി ക്ഷേമ വകുപ്പിന്റെ ആലുകൂല്യത്തില്‍ മൂന്ന് സെന്റ് ഭൂമി വാങ്ങി കുടില്‍ കെട്ടിയവര്‍ പോലും എപിഎല്‍ പട്ടികയില്‍ ഇടം നേടിയതാണ്  രംഗം വഷളാക്കിയത്.അതേ സമയം സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് വിരമിച്ചവരും നാല് ചക്ര വാഹനങ്ങള്‍ ഉള്‍പ്പെടെ മൂന്നിലധികം വാഹനങ്ങള്‍ ഉളളവരും കൃഷി ഭൂമിയും   നിലവും ഉളള നിരവധി പേര്‍ ബിപിഎല്‍ പട്ടികയില്‍ ഇടം നേടുകയുമായിരുന്നവെന്നും പരാതികളില്‍ പറയുന്നു.ഇവരുടെ പേരെടുത്തുളള പരാതികള്‍ പരിഗണനയ്ക്ക് വന്നതോടെയാണ് യോഗം ബഹളമയമായത്.ഇതോടെ ഭരണപക്ഷത്തുനിന്ന്  ഉള്‍പ്പെടെ ചില പഞ്ചായത്ത് അംഗങ്ങള്‍ ശക്തമായി ഇടപെട്ടതോടെ ലിസ്റ്റ് ഓന്നാകെ പുനപ്പരിശോധനയ്ക്ക് കളക്ടര്‍ക്ക് വിടുകയായിരുന്നു. മെഴുവേലി ഗ്രാമപ്പഞ്ചായത്തില്‍ കുന്നിന്‍ മുകളിലും കനാല്‍ പുറംപോക്കിലും അധിവസിക്കുന്ന നിര്‍ധനരായ പട്ടികവിഭാഗ കുടുംബങ്ങള്‍ ഉള്‍പ്പെ പലരും ശവദാഹം നടത്തണമെങ്കില്‍ അടുക്കള പൊളിച്ചും കിണര്‍ നികത്തിയും ശവക്കുഴി കണ്ടത്തേണ്ട ദുരവസ്ഥ ഉളളവരാണെന്നും ഇക്കൂട്ടരെ എപിഎഎല്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയ നടപടി പ്രതിഷേധാര്‍ഹമാണെന്നും എകെപിഎംഎസ് കോഴഞ്ചേരി യൂനിയന്‍ സെക്രട്ടറി ബിജു പുളിമൂട്ടില്‍ പറഞ്ഞു.നടപടിക്കെതിരേ ശക്തമായ സമരം സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day