|    Dec 2 Fri, 2016 11:30 pm
FLASH NEWS

പട്ടാമ്പി-വളാഞ്ചേരി റൂട്ടിലെ ബസ്സുകള്‍ അനിശ്ചിതകാല സമരത്തിലേക്ക്

Published : 19th November 2016 | Posted By: SMR

പട്ടാമ്പി: പട്ടാമ്പി-വളാഞ്ചേരി റൂട്ടില്‍ സ്വകാര്യ ബസ്സുകള്‍ ഇന്നലെ നടത്തിയ സൂചനാ സമരം ബന്ധപ്പട്ടവര്‍ കണക്കിലെടുക്കാത്തതുകൊണ്ട് അനിശ്ചിത കാലത്തേക്ക് നീട്ടാന്‍ സ്വകാര്യ ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷനും തൊഴിലാളി യൂനിയനുകളും തീരുമാനിച്ചു. ബുധനാഴ്ച വൈകീട്ട് വളാഞ്ചേരി ബസ് സ്റ്റാന്റില്‍ വിദ്യാര്‍ഥികളെ കയററുന്നത് സംബന്ധിച്ച് ബസ് തൊഴിലാളികളും വിദ്യാര്‍ഥികളും തമ്മിലുണ്ടായ വഴക്കില്‍ കണ്ടക്ടറെ ചിലര്‍ കയ്യേറ്റം ചെയ്തിരുന്നു. കുറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കുന്നതില്‍ പോലിസിന്റെ ഭാഗത്ത് നിന്നുള്ള അലസതയില്‍ പ്രതിഷേധിച്ചാണ് സമരം അനിശ്ചിത കാലത്തേക്ക് നീട്ടിയത്. അതേസമയം ഈ റൂട്ടില്‍ വിദ്യാര്‍ഥികളെ ബസ്സില്‍ കയറ്റാത്തതിനെച്ചൊല്ലി തര്‍ക്കം പതിവാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 28 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day