|    Dec 4 Sun, 2016 7:22 am
FLASH NEWS

പട്ടാമ്പി ഉപജില്ലാ ശാസ്‌ത്രോല്‍സവത്തിന് കൊടിയിറങ്ങി

Published : 10th November 2016 | Posted By: SMR

പട്ടാമ്പി: പട്ടാമ്പി ഉപജില്ലാ ശാസ്‌ത്രോല്‍സവത്തിന് പരുതൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂളില്‍ സമാപനമായി. സമാപനോദ്ഘാടനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുധാകരന്‍ നിര്‍വഹിച്ചു. ബ്ലോക്ക് മെംബര്‍ സജിത വിനോദ് അധ്യക്ഷയായി. പരുതൂര്‍ ഹൈസ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ കെ ഒ വിന്‍സെന്റ്, ജനപ്രതിനിധികളായ പി വാസുദേവന്‍, ഗിരിജ പിടിഎ പ്രസിഡന്റ്, പി ടി അബുബക്കര്‍, സ്‌കൂള്‍ മാനേജ്‌മെന്റ് പ്രതിനിധി രാമന്‍ മാസ്റ്റര്‍, പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ കെ രാജഗോപാലന്‍ സംസാരിച്ചു. സമ്മാനദാനം പട്ടാമ്പി എഇഒ ഡി ഷാജിമോന്‍ നിര്‍വഹിച്ചു. പ്രവര്‍ത്തിപരിചയ മേളയില്‍ എല്‍പിയിലും യുപിയിലും പട്ടാമ്പി ജിയുപിഎസും എച്ച്എസില്‍ സെന്റ് പോള്‍സ് എച്ച്എസ് പട്ടാമ്പി ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ ജിഎച്ച്എസ്എസ് പട്ടാമ്പിയും സയന്‍സ്‌മേളയില്‍ എച്ച്എസ്എസ് വിഭാഗത്തില്‍ പട്ടാമ്പി ജിഎച്ച്എസ്എസും എടപ്പലം പിടിഎംവൈഎച്ച്എസ്എസും ജേതാക്കളായി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day