|    Dec 5 Mon, 2016 10:02 pm
FLASH NEWS

പട്ടാപ്പകല്‍ വീട്ടില്‍ മോഷണം; സ്വര്‍ണവും പണവും കവര്‍ന്നു

Published : 24th October 2016 | Posted By: SMR

കോഴഞ്ചേരി: പട്ടാപ്പകല്‍ വീട്ടില്‍ മോഷണം. കുറിയന്നൂര്‍- ഇളപ്പുങ്കല്‍ ജങ്ഷനു സമീപം വലിയകാലായില്‍ ഏലിയാമ്മ ജോര്‍ജിന്റെ വീട്ടിലാണ് മോഷണം നടന്നത്. ശനിയാഴ്ച          രാവിലെ 11 നും 12 നും ഇടയ്ക്കാണ് മോഷണം നടന്നതെന്ന് പറയുന്നു. വീടിന്റെ കിടപ്പുമുറിയിലെ അലമാരിയില്‍ സൂക്ഷിച്ചിരുന്ന ലേഡീസ് ബാഗിലുണ്ടായിരുന്ന നാലു പവന്റെ മിന്നുമാലയും മറ്റൊരു പേഴ്‌സിലുണ്ടായിരുന്ന 130 രൂപയും വീട്ടുജോലിക്കാരിയുടെ മുറിയിലെ അലമാരയിലുണ്ടായിരുന്ന ബാഗില്‍ നിന്നും 4830 രൂപയുമാണ് കവര്‍ച്ച ചെയ്യപ്പെട്ടിരിക്കുന്നത്. ശനിയാഴ്ച രാവിലെ വീടിന്റെ മുന്‍വശത്തെയും പിന്‍ഭാഗത്തെയും വാതിലുകള്‍ പൂട്ടിയതിനു ശേഷം ഏലിയാമ്മ ജോര്‍ജും വീട്ടുജോലിക്കാരി കട്ടപ്പന സ്വദേശി വത്സമ്മയും കൂടി വീടിന്റെ സമീപമുള്ള പറമ്പിലെ കൃഷിപ്പണിയില്‍ വ്യാപൃതമായിരിക്കുമ്പോഴാണ് മോഷണം നടന്നതെന്നു പറയുന്നു. മോഷണശേഷം ബാഗും മറ്റും റോഡില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു. ഇതുവഴി വന്ന ജീപ്പിലെ ഡ്രൈവറാണ് റോഡില്‍ കിടക്കുന്ന ബാഗ് കണ്ടതും തുറന്നു നോക്കിയപ്പോള്‍ ബൈബിളും പള്ളിയില്‍ പണമടച്ച രശീതും ഉണ്ടായിരുന്നു. രശീതിലെ അഡ്രസ് പ്രകാരമാണ് വീട്ടുടമസ്ഥയെ കണ്ടെത്തി ബാഗും മറ്റും കൊടുത്തത്. ഈ സമയത്ത് മാത്രമാണ് മോഷണം നടന്ന വിവരം വീട്ടുകാര്‍ അറിയുന്നത്. തുടര്‍ന്ന് ഏലിയാമ്മ ജോര്‍ജ് കോയിപ്രം പോലിസ് സ്‌റ്റേഷനില്‍ നേരിട്ടെത്തി പരാതി നല്‍കുകയായിരുന്നു. വീടിന്റെ മുറ്റത്തുനിന്നു മുന്‍വശത്തെ താക്കോലും ലഭിച്ചിരുന്നു. മുന്‍ ഭാഗത്തെയും പിന്‍ഭാഗത്തെയും വാതിലുകള്‍ പൂട്ടിയിരുന്നെന്ന് ഉടമസ്ഥര്‍ ഉറപ്പിച്ച് പറയുമ്പോള്‍ മോഷണം നടന്നതിനെ പറ്റിയുള്ള ദുരൂഹതയും ഏറുകയാണ്. കേസില്‍ സമഗ്രമായ          അന്വേഷണം ആരംഭിച്ചതായി കോഴഞ്ചേരി സിഐ എസ് വിദ്യാധരന്‍ പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 7 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day