|    Dec 4 Sun, 2016 9:47 pm
FLASH NEWS

പട്ടാപ്പകല്‍ യുവാവിനെ അജ്ഞാത സംഘം കുത്തി വീഴ്ത്തി

Published : 24th October 2016 | Posted By: SMR

പള്ളുരുത്തി: പെരുമ്പടപ്പ് സെ ന്റ് ജൂലിയാ നാസിന് സമീപം കെ കരുണാകരന്‍ റോഡില്‍ യുവാവിനെ അഞ്ജാതസംഘം കുത്തി വീഴ്ത്തി.പെരുമ്പടപ്പ് കുപ്പക്കാട്ട് വീട്ടില്‍ ജോണ്‍ റോഷ(22)നെയാണ്  ഇടതു തുടഭാഗത്ത് കുത്തേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുള്ളത്. വെള്ളിയാഴ്ച രാവിലെ ഒമ്പതരയോടെയാണ് സംഭവം. വീട്ടില്‍ നിന്നും ജോലിക്കായി ബൈക്കില്‍ വരുമ്പോള്‍ ആളൊഴിഞ്ഞ സ്ഥലത്ത് കാത്തു നില്‍ക്കുകയായിരുന്ന മൂന്നംഗ സംഘം ബൈക്ക് തടഞ്ഞ് നിര്‍ത്തി ഹെല്‍മെറ്റ് ഉപയോഗിച്ച് മര്‍ദ്ദിച്ച് വീഴ്ത്തിയ ശേഷം ആയുധം ഉപയോഗിച്ച് കുത്തുകയായിരുന്നു. സംഭവം എന്തെന്നറിയാതെ റോഷന്‍ ഉറക്കെ നിലവിളിച്ചുവെങ്കിലും അക്രമികള്‍ പിന്‍മാറിയില്ല. ആളുകള്‍ ദൂരേ നിന്ന് ഓടിയെത്തിയപ്പോഴേക്കും ഇവര്‍ എത്തിയ വാഹനത്തില്‍ കടന്നു കളയുകയായിരുന്നു.സുഹൃത്തുക്കളും നാട്ടുകാരും ചേര്‍ന്ന് യുവാവിനെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. മുറിവ് ആഴത്തിലുള്ളതിനാല്‍ അടിയന്തര ശസ്ത്രക്രിയക്കു വിധേയനാക്കി തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പള്ളുരുത്തി പോലിസ് കേസെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day