|    Dec 5 Mon, 2016 10:07 pm
FLASH NEWS

പടുക്ക വനമേഖലയില്‍ പോലിസ്നിയന്ത്രണം തുടരുന്നു

Published : 29th November 2016 | Posted By: SMR

എടക്കര: മാവോവാദികള്‍ വെടിയേറ്റ് മരിച്ച കരുളായി പടുക്ക വനമേഖലയില്‍ പോലിസിന്റെ നിയന്ത്രണം തുടരുന്നു. മനുഷ്യാവകാശ പ്രവര്‍ത്തകരും വെടിവയ്പില്‍ മരിച്ച ദേവരാജ്, അജിത എന്നിവരുടെ ബന്ധുക്കളും സംഭവ സ്ഥലം സന്ദര്‍ശിക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിട്ടും പോലിസ് അനുമതി നിഷേധിക്കുകയാണ്. ഗ്രോ വാസു, പിയുസിഎല്‍, എന്‍സിഎച്ച്ആര്‍ഒ, പോരാട്ടം, മനുഷ്യാവകാശ പ്രസ്ഥാനം തുടങ്ങിയ നിരവധി സംഘടനകള്‍ ഈ ആവശ്യവുമായി രംഗത്തെത്തിയിട്ടുണ്ട്. സംഭവസ്ഥലം സന്ദര്‍ശിക്കാതെ വസ്തുതാനേ്വഷണം നടത്താന്‍ കഴിയില്ലെന്ന നിലപാടിലാണ് മനുഷ്യാവകാശ പ്രവര്‍ത്തകരും സംഘടനകളും. ഏറ്റുമുട്ടലിലാണു മാവോവാദികള്‍ കൊല്ലപ്പെട്ടതെങ്കില്‍ സംഭവസ്ഥലം സന്ദര്‍ശിക്കുന്നതിനും അനേ്വഷണം നടത്തുന്നതിനും മനുഷ്യാവകാശപ്രവര്‍ത്തകര്‍ക്ക് എന്തിന് നിയന്ത്രണം ഏര്‍പ്പെടുത്തുന്നുവെന്ന ചേദ്യവും ഉയരുന്നുണ്ട്. മാധ്യമപ്രവര്‍ത്തകരെപ്പോലും കടത്തിവിടാത്ത പോലിസ് നടപടിയില്‍ ദരൂഹതയുണ്ടെന്ന് വിവിധ സംഘടനകള്‍ ആരോപിക്കുന്നു. ജനങ്ങളുടെ  ആശങ്ക ദൂരീകരിക്കണമെങ്കില്‍ സംഭവസ്ഥലം സന്ദര്‍ശിക്കണമെന്ന നിലപാടിലാണിവര്‍. മാവോവാദികള്‍ വെടിയേറ്റ് മരിച്ച വനത്തില്‍ ഭക്ഷണം പാകം ചെയ്യുന്നതടക്കം  അഞ്ച് ഷെഡ്ഡുകള്‍ ഉള്ളതായി പോലിസ് പറഞ്ഞിരുന്നു. ഇവയെല്ലാം പോലിസ് തിടുക്കപ്പെട്ട് പൊളിച്ചുമാറ്റി. പല തെളിവുകളും നശിപ്പിക്കുന്നതിന്റെ ഭാഗമായാണിതെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്. ഇതിനുപുറമെ പോലിസ് വെടിവയ്പില്‍ മാവോവാദികളുടെ സഹായിയായ ആദിവാസിക്ക് വെടിയേറ്റതായും, മാവോവദികളില്‍ ചിലര്‍ പോലിസ് കസ്റ്റഡിയിലുള്ളതായും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ആരോപിച്ചു. പോലിസ് നടപടിക്കെതിരേ വിവിധ സംഘടനകളുടെ യോഗം ഇന്ന് കോഴിക്കോട് ചേരും. മാവോവാദികള്‍ പോലിസിന്റെ വെടിയേറ്റ് മരിച്ച പടുക്ക വനമേഖലയിലേക്ക് ജനകീയ വിചാരണ മാര്‍ച്ച് നടത്തുമെന്ന് എഐവൈഎഫ് ഭാരവാഹികള്‍ അറിയിച്ചു. ഇന്നു രാവിലെ പത്തിന് സംസ്ഥാന സെക്രട്ടറി സുരേഷ് കക്കട്ട് മാര്‍ച്ച് ഉദ്്ഘാടനം ചെയ്യും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 2 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day