|    Dec 11 Sun, 2016 7:21 pm
FLASH NEWS

പഞ്ചായത്തുകള്‍ നീര്‍ത്തട സംരക്ഷണം ഉറപ്പാക്കണം: മന്ത്രി കെ ടി ജലീല്‍

Published : 30th November 2016 | Posted By: SMR

മലപ്പുറം: സംസ്ഥാനത്ത് ഈ വര്‍ഷം 40 ശതമാനം മഴയുടെ കുറവ് അനുഭവപ്പെട്ട പശ്ചാത്തലത്തില്‍ കുടിവെള്ള ക്ഷാമം രൂക്ഷമാവാന്‍ ഇടയുള്ളതിനാല്‍ വരള്‍ച്ചാ മുന്നൊരുക്ക പ്രവര്‍ത്തനങ്ങളില്‍ ത്രിതല പഞ്ചായത്തുകള്‍ ജാഗ്രത പുലര്‍ത്തണമെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി കെ ടി ജലീല്‍ അഭ്യര്‍ഥിച്ചു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഉപയോഗിച്ച് മുഴുവന്‍ തണ്ണീര്‍ത്തടങ്ങളുടെയും സംരക്ഷണം പഞ്ചായത്തുകള്‍ ഉറപ്പു വരുത്തണം. ജലസ്രോതസ്സുകള്‍ മലിനമാവുന്നത് തടയുന്നതിന് സംവിധാനങ്ങള്‍ ഒരുക്കണം. വരള്‍ച്ചയ്ക്കു മുമ്പായി എല്ലാ വാര്‍ഡുകളിലും കുടിവെള്ള സംഭരണത്തിനായി വാട്ടര്‍ കിയോസ്‌ക്കുകള്‍ സ്ഥാപിക്കണമെന്നും അദ്ദേഹം പറഞ്ഞു. വരള്‍ച്ചാ മുന്നൊരുക്ക പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കലക്ടറേറ്റ് സമ്മേളന ഹാളില്‍ ത്രിതല പഞ്ചായത്ത് പ്രസിഡന്റുമാരുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി തൊഴിലാളികളെ ഉപയോഗിച്ച് കനാലുകള്‍ വൃത്തിയാക്കുകയും അടിത്തട്ടിലെ മണ്ണ് നീക്കുകയും വേണം. തൊഴിലുറപ്പുവഴി ആവശ്യമായ സ്ഥലങ്ങളില്‍ തോടുകളിലും പുഴകളിലും തടയണകള്‍ പണിയണമെന്നും ജില്ലയിലെ തദ്ദേശ സ്ഥാപന മേധാവികളോട് മന്ത്രി അഭ്യര്‍ഥിച്ചു. ടാങ്കര്‍ ലോറികളില്‍ കുടിവെള്ള വിതരണം നടത്തുന്നത് അപ്രായോഗികമാണെന്നും ഓരോ വാര്‍ഡിലും വെള്ളം സംഭരിച്ചു വിതരണം നടത്തുന്നതിന് കിയോസ്‌ക്കുകള്‍ സ്ഥാപിക്കുകയാണു പൊതുവെ എടുത്ത തീരുമാനമെന്നും മന്ത്രി പറഞ്ഞു. നിലവില്‍ കുടിവെള്ള വിതരണത്തിനായി ജില്ലാ കലക്ടര്‍ക്ക് അനുവദിച്ച 50 ലക്ഷം രൂപ ആദ്യം കിയോസ്‌ക് സ്ഥാപിക്കുന്നവര്‍ക്ക് വിതരണം ചെയ്യും. ജില്ലയിലെ ഓരോ വാര്‍ഡിലും കിയോസ്‌ക് സ്ഥാപിക്കുന്നതിന് ആവശ്യമായ ചെലവ് കണക്കാക്കി ജില്ലാ ഭരണകൂടം സര്‍ക്കാറിന്റെ ശ്രദ്ധയില്‍പെടുത്തണമെന്ന് മന്ത്രി നിര്‍ദേശിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക