|    Dec 4 Sun, 2016 9:47 pm
FLASH NEWS

പഞ്ചാബ് ജയില്‍ ആക്രമണം: പിന്നില്‍ പാകിസ്താനാവാമെന്ന് ഉപ മുഖ്യമന്ത്രി

Published : 28th November 2016 | Posted By: SMR

ഛത്തീസ്ഗഡ്: നബ ജയില്‍ ആക്രമിച്ച് അഞ്ച് ഖലിസ്ഥാനികളെ മോചിപ്പിച്ചതിനു പിന്നില്‍ പാകിസ്താന്‍ ആയിരിക്കാമെന്ന് പഞ്ചാബ് ഉപ മുഖ്യമന്ത്രി സുഖ് ബിര്‍ സിങ് ബാദല്‍. ജയില്‍ ആക്രമണത്തിനു പിന്നിലെ ഗൂഢാലോചന സര്‍ക്കാര്‍ പുറത്തുകൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ ജയിലാക്രമണം സംബന്ധിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി പഞ്ചാബ് സര്‍ക്കാരില്‍ നിന്നു റിപോര്‍ട്ട് തേടി. അദ്ദേഹം മുഖ്യമന്ത്രി പ്രകാശ് സിങ് ബാദലുമായി സംസാരിച്ചു. പഞ്ചാബിലെ എല്ലാ ജയിലുകളിലും സുരക്ഷ വര്‍ധിപ്പിക്കാന്‍ രാജ്‌നാഥ് സിങ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി സുഖ്ബിര്‍ സിങ് ബാദല്‍ സംസാരിച്ചിട്ടുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day