|    Dec 7 Wed, 2016 11:45 pm
FLASH NEWS

പഞ്ചാബ്: കോണ്‍ഗ്രസ് എംഎല്‍എമാര്‍ ഒന്നടങ്കം രാജി സമര്‍പ്പിച്ചു

Published : 12th November 2016 | Posted By: SMR

ചണ്ഡിഗഡ്: സത്്‌ലജ്-യമുന കനാല്‍ വിഷയത്തില്‍ ഹരിയാനയ്ക്ക് അനുകൂലമായ സുപ്രിംകോടതി വിധിയില്‍ പ്രതിഷേധിച്ച് പഞ്ചാബില്‍ പ്രതിപക്ഷ നേതാവടക്കം കോണ്‍ഗ്രസ്സിലെ 42 എംഎല്‍എമാരും രാജി സമര്‍പ്പിച്ചു. നിയമസഭാ സ്പീക്കര്‍ ചരണ്‍ജിത്ത് സിങ് അത്്‌വാളിന്റെ അസാന്നിധ്യത്തില്‍ നിയമസഭാ സെക്രട്ടറി ശശി ലഖന്‍പാല്‍ മിശ്രയ്ക്കാണ് രാജിക്കത്ത് കൈമാറിയത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ അമരീന്ദര്‍ സിങ്, പ്രതാപ് സിങ് ബെന്ദ്‌വ, അംബികാ സോണി എന്നിവരുടെ സാന്നിധ്യത്തിലാണ് എംഎല്‍എല്‍മാര്‍ രാജിക്കത്ത് നല്‍കിയത്. രാജിക്കത്തുകള്‍ സ്പീക്കര്‍ക്ക് കൈമാറുമെന്നും അതു സ്വീകരിക്കണോ വേണ്ടയോ എന്നു തീരുമാനിക്കേണ്ടത് അദ്ദേഹമാണെന്നും സെക്രട്ടറി മിശ്ര പറഞ്ഞു. മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിങ് കഴിഞ്ഞ ദിവസം എംപി സ്ഥാനം രാജിവച്ചിരുന്നു.താന്‍ പാര്‍ലമെന്റിലും കോണ്‍ഗ്രസ് എംഎല്‍എമാര്‍ വിധാന്‍ സഭയിലുമില്ലെന്ന് അമരീന്ദര്‍ സിങ് പറഞ്ഞു. തങ്ങള്‍ ജനങ്ങള്‍ക്കിടയിലേക്കിറങ്ങുകയാണ്. പഞ്ചാബിന്റെ അവകാശങ്ങള്‍ സംരക്ഷിക്കാത്ത സംസ്ഥാന സര്‍ക്കാരിന്റെ കോലം കത്തിക്കും. അടുത്ത ഞായറാഴ്ച കനാല്‍ അവസാനിക്കുന്ന പഞ്ചാബിന്റെ തെക്കുഭാഗം കേന്ദ്രീകരിച്ചു റാലി നടത്തും. ധാരാളം പണം സമ്പാദിച്ചതുകൊണ്ടാണ് മുഖ്യമന്ത്രി പ്രകാശ് സിങ് ബാദല്‍ പഞ്ചാബിന്റെ താല്‍പര്യം സംരക്ഷിക്കാതിരുന്നതെന്നും അദ്ദേഹം ആരോപിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day