|    Dec 8 Thu, 2016 11:29 am

പച്ചക്കറി മോഷ്ടിച്ചു എന്നാരോപിച്ച് യുവാവിനെ വെടിവച്ചു

Published : 29th November 2016 | Posted By: SMR

മുസഫര്‍നഗര്‍: പച്ചക്കറികള്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് ഉത്തര്‍പ്രദേശിലെ മുസഫര്‍നഗറില്‍ ദലിത് യുവാവിനെ ഗ്രാമമുഖ്യന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘം വെടിവച്ചു. യുവാവിന്റെ കുടുംബാംഗങ്ങളെ സംഘം മര്‍ദിക്കുകയും ചെയ്തതായി പോലിസ് അറിയിച്ചു. സുനില്‍ കുമാറി(30)നു നേര്‍ക്കായിരുന്നു വെടിവയ്പ്. ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. ആക്രമണം നടത്തിയ നാലു പേരും ഒളിവിലാണ്. ഗ്രാമമുഖ്യന്റെ വയലുകളില്‍ നിന്നു റാഡിഷുകള്‍ സുനില്‍ കുമാറും കുടുംബാംഗങ്ങളും ചേര്‍ന്ന് മോഷ്ടിച്ചെന്നു പറഞ്ഞായിരുന്നു ആക്രമണം. ഗ്രാമമുഖ്യന്‍ അനില്‍, മകന്‍ നിഷാന്ത്, മരുമകന്‍ സൗരൗത്തം എന്നിവരടക്കം നാലു പേരെ പ്രതിചേര്‍ത്ത് കേസ് രജിസ്റ്റര്‍ ചെയ്തതായും പോലിസ് അറിയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day