|    Dec 4 Sun, 2016 1:10 am
FLASH NEWS

പച്ചക്കറികള്‍ക്കൊപ്പം വീട്ടുമുറ്റത്ത് നെല്‍കൃഷിയിറക്കി യുവാവ്

Published : 9th November 2016 | Posted By: SMR

മാനന്തവാടി: വീടിനോട് ചേര്‍ന്ന് പച്ചക്കറി കൃഷി നടത്തുമ്പോള്‍ ആവശ്യത്തിനുള്ള നെല്ലും വീട്ടുമുറ്റത്തു തന്നെ വിളയിക്കാന്‍ കഴിയുമെന്നു തെളിയിക്കുകയാണ് യുവാവ്. വെള്ളമുണ്ട വാരാമ്പറ്റയിലെ യുവകര്‍ഷകന്‍ ചെട്ട്യാങ്കണ്ടി മൊയ്തുവാണ് വീട്ടുമുറ്റത്ത് വിജയകരമായി പരീക്ഷണാര്‍ഥം നെല്‍കൃഷിയിറക്കിയത്. ആകെയുള്ള 50 സെന്റ് ഭൂമിയില്‍ കഴിയാവുന്ന കൃഷികളെല്ലാം നടത്തുകയെന്നതാണ് മൊയ്തുവിന്റെ കൃഷിരീതി. തക്കാളി, ചീര, കാരറ്റ്, ബീന്‍സ്, പച്ചമുളക്, ചെറുനാരങ്ങ, പഴവര്‍ഗങ്ങളായ ചിക്കു, ഓറഞ്ച്, പേരക്ക തുടങ്ങിയവയെല്ലാം ഈ അമ്പത് സെന്റിനുള്ളില്‍ ഇദ്ദേഹം വച്ചുപിടിപ്പിച്ചിട്ടുണ്ട്. തൊട്ടടുത്ത വയലുകളില്‍ നിന്നു സംഭരിക്കുന്ന ചാണകവും ചകിരിയും മാത്രമാണ് കൃഷിയിടങ്ങളില്‍ പ്രയോഗിക്കുന്നത്. രാസവളങ്ങളില്ലെന്ന ഉറപ്പുള്ളതിനാല്‍ പ്രദേശവാസികളുള്‍പ്പെടെ മൊയ്തുവിന്റെ പച്ചക്കറികള്‍ വാങ്ങാന്‍ ആവശ്യക്കാരും നിരവധിയുണ്ട്. ഈ കൃഷിരീതികള്‍ക്കിടയിലാണ് പരീക്ഷാണാര്‍ഥം വീട്ടുമുറ്റത്ത് നെല്‍കൃഷിയും ചെയ്തിരിക്കുന്നത്. മണ്ണും കാലിവളവും അടക്കാ ചകിരിയും ചേര്‍ത്ത കൃത്രിമ പാടത്ത് പ്ലാസ്റ്റിക് ഷീറ്റുകള്‍ കൊണ്ട് തീര്‍ത്ത വരമ്പുകള്‍ക്കുള്ളിലാണ് ഞാറ് നട്ടത്. ഒരിക്കല്‍ കെട്ടിനിര്‍ത്തിയ വെള്ളം തന്നെയാണ് ഇപ്പോഴും ഇതിനുള്ളില്‍ കൃഷിക്ക് അനുഗുണമായിട്ടുള്ളത്. വെള്ളത്തിന്റെയും പണിക്കൂലിയുടെയും കുറവാണ് ഇതുകൊണ്ടുള്ള പ്രധാന നേട്ടം. നെല്‍ച്ചെടികള്‍ക്ക് നല്ല വളര്‍ച്ചയും കേടില്ലാത്ത അവസ്ഥയും. ഒരുമാസം കൂടി കഴിഞ്ഞാല്‍ വിളവെടുപ്പിനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. അടുത്ത വര്‍ഷം മുറ്റത്ത് നെല്‍കൃഷി വ്യാപിപ്പിക്കാനാണ് മൊയ്തു ഉദ്ദേശിക്കുന്നത്. ജൈവകൃഷി പ്രോല്‍സാഹനത്തിന്റെ ഭാഗമായി വാര്‍ഡ് തലത്തില്‍ അംഗീകാരങ്ങള്‍ നേടിയ കര്‍ഷകനാണ് ഇദ്ദേഹം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 2 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day