|    Dec 4 Sun, 2016 7:27 am
FLASH NEWS

പക്ഷിപ്പനി: 7,930 താറാവുകളെ സംസ്‌കരിച്ചു

Published : 23rd November 2016 | Posted By: SMR

ആലപ്പുഴ: കഴിഞ്ഞ ദിവസം പക്ഷിപ്പനി സ്ഥിരീകരിച്ച അമ്പലപ്പുഴ വടക്ക് പഞ്ചായത്തില്‍ മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ ദ്രുതകര്‍മസേന ഇറങ്ങി ചത്തതുള്‍പ്പടെ 7,930 താറാവുകളെ ഇന്നലെ സംസ്‌കരിച്ചു.  ഇവിടെ മൂന്നുസംഘങ്ങളാണ് പക്ഷിപ്പനി നിയന്ത്രണ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടത്. 800 ചത്ത താറാവുകളെ സംസ്‌കരിച്ചപ്പോള്‍ 7,130 താറാവുകളെ കൊന്ന് സംസ്‌കരിച്ചു. ഇതോടെ ജില്ലയില്‍ ആകെ ഇതുവരെ ദ്രുതകര്‍മസേന 25,315 ചത്ത താറാവുകളെയും 4,98,004 താറാവുകളെ കൊന്നും സംസ്‌കരിച്ചിട്ടുണ്ട്. ചത്തതുള്‍പ്പടെ ഇതുവരെ 5,23,319 താറാവുകളെ സംസ്‌കരിച്ചു. കരുവാറ്റയില്‍ സാമ്പിള്‍ പോസിറ്റീവ് ആയതായി ഇന്നലെ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവിടേക്ക് ഇന്ന് കൂടുതല്‍ ദൗത്യസംഘത്തെ അയയ്ക്കുമെന്ന് രോഗനിയന്ത്രണത്തിനുള്ള സംഘങ്ങള്‍ക്കുള്ള നോഡല്‍ ഓഫിസര്‍ ഡോ. ഗോപകുമാര്‍ പറഞ്ഞു.പക്ഷിപ്പനി വീണ്ടും കണ്ടെത്തയതിനെ തുടര്‍ന്നു മൃഗസംരക്ഷണ വകുപ്പും ദ്രുത കര്‍മ സേനയും വീണ്ടും പ്രവര്‍ത്തനം സജീവമാക്കി. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ച ശേഷമാണ് ഇന്നലെ വീണ്ടും താറാവുകളെ കൊന്നൊടുക്കാന്‍ ദ്രതകര്‍മ സേന നിര്‍ബന്ധിതരായത്.  ചുട്ടുകൊല്ലല്‍ നടക്കുന്നതിനിടെ മൃഗസംരക്ഷണ വകുപ്പിന്റെ ശ്രദ്ധയില്‍ പെടാതെ താറാവു കൂട്ടം കിടന്നിരുന്നു. ഇവയില്‍ ചിലതിനു കഴിഞ്ഞ ദിവസം രോഗ ലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങിയതിനെ തുടര്‍ന്നു നടത്തിയ പരിശോധനയില്‍ പക്ഷിപ്പനി ബാധ സ്ഥിരീകരിക്കുകയായിരുന്നു.  ഇതോടൊപ്പം പരിസര പ്രദേശങ്ങളിലും നേരത്തെ പക്ഷിപ്പനി കണ്ടെത്തിയ സ്ഥലങ്ങളിലും വീണ്ടും സാംപിള്‍ പരിശോധന നടത്തുന്നുണ്ട്. തകഴി, പുറക്കാട്, പള്ളിപ്പാട്, മുട്ടാര്‍, ചെന്നിത്തല മേഖലകളില്‍ ലക്ഷക്കണക്കിനു താറാവുകളെ കൊന്നൊടുക്കിയിരുന്നു. പിന്നീടു നടത്തിയ നിരീക്ഷണങ്ങളിലാണു കൂടുതല്‍ താറാവുകള്‍ക്കു പക്ഷിപ്പനി വീണ്ടും കണ്ടെത്തിയത്.പക്ഷിപ്പനി നിയന്ത്രണവിധേയമായെന്ന് മൃഗസംരക്ഷണവകുപ്പ് അധികൃതര്‍ സാക്ഷ്യപ്പെടുത്തിയ കരുവാറ്റയിലും താറാവുകള്‍ രോഗം ബാധിച്ച് ചത്തു. കരുവാറ്റ വടക്ക് മിഥുന്‍ ഭവനത്തില് മോഹനന്റെ താറാവുകളാണ് ചത്തത്. 3500 താറാവുകളുണ്ടായിരുന്നതില്‍ 580 എണ്ണമാണ് കഴിഞ്ഞ മൂന്നുദിവസങ്ങളിലായി ചത്തത്. 43 ദിവസം പ്രായമായ താറാവുകളാണിവ. മൃഗസംരക്ഷണവകുപ്പധികൃതര്‍ എത്തി സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചതിനെ തുടര്‍ന്ന് പക്ഷിപ്പനി സ്ഥിരീകരിക്കുകയായിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day