|    Dec 6 Tue, 2016 12:06 am
FLASH NEWS

പക്ഷിപ്പനി ബാധിത പ്രദേശങ്ങള്‍ മന്ത്രി കെ രാജു ഇന്ന് സന്ദര്‍ശിക്കും

Published : 2nd November 2016 | Posted By: SMR

ആലപ്പുഴ: പക്ഷിപ്പനി ബാധിച്ചതിനെ തുടര്‍ന്ന് താറാവുകളെ കൊന്നൊടുക്കിയ പ്രദേശങ്ങള്‍ മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ രാജു ഇന്ന് സന്ദര്‍ശിക്കും. രാവിലെ 9.30ന് ആലപ്പുഴ ഗസ്റ്റ് ഹൗസില്‍ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടേയും യോഗം ചേരും. രോഗബാധിത മേഖകളിലെ എംഎല്‍എ മാര്‍, ജില്ലാ കലക്ടര്‍, മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുക്കും. തുടര്‍ന്ന് പക്ഷിപ്പനി ബാധിത പ്രദേശങ്ങളായ തകഴി, മുട്ടാര്‍, പള്ളിപ്പാട്, ചെറുതന എന്നിവിടങ്ങളില്‍ മന്ത്രി സന്ദര്‍ശിക്കും. പക്ഷിപ്പനി പകരുന്നത് തടയാന്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ടെന്ന് നഷ്ടം സംഭവിച്ച കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കുമെന്നും മന്ത്രി അറിയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 10 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day