|    Dec 9 Fri, 2016 3:08 pm
FLASH NEWS

പക്ഷിപ്പനി; പതിനായിരത്തോളം താറാവുകളെ സംസ്‌കരിച്ചു

Published : 31st October 2016 | Posted By: SMR

അമ്പലപ്പുഴ: ജില്ലയില്‍ മൃഗസംരക്ഷണവകുപ്പിന്റെ നേതൃത്വത്തി ല്‍ പക്ഷിപ്പനി നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട് രൂപവല്‍ക്കരിച്ച ദ്രുതകര്‍മ സേന ഞായറാഴ്ച രോഗം ബാധിച്ച് ചത്ത താറാവുകളെ ഉള്‍െപ്പടെ പതിനായിരത്തോളം താറാവുകളെ സംസ്‌കരിച്ചു. തകഴി, നീലംപേരൂര്‍, ചെറുതന, പള്ളിപ്പാട് പഞ്ചായത്തുകളിലാണ് ദ്രുതകര്‍മസേന പ്രവര്‍ത്തനം നടത്തിയത്. തകഴിയില്‍ 137 ചത്ത താറാവുകളെ സംസ്‌കരിച്ചു. രോഗബാധ കണ്ടെത്തിയ 680 എണ്ണത്തെ വേര്‍പെടുത്തി സംസ്‌കരിച്ചിട്ടുണ്ട്. നീലം പേരൂരില്‍ 1328 ചത്ത താറാവുകളെ സംസ്‌കരിച്ചു. കൂടാതെ രോഗം കണ്ടെത്തിയ 2460 എണ്ണത്തെ വേര്‍പെടുത്തി സംസ്‌കരിച്ചു. ചെറുതനയില്‍ 27 ചത്ത താറാവുകളെ സംസ്‌കരിച്ചു. ഇവിടെ 355 എണ്ണത്തെ വേര്‍പെടുത്തി സംസ്‌കരിച്ചു. പള്ളിപ്പാട് ദ്രുതകര്‍മ സേന  പോയി പോസിറ്റീവ് പരിശോധനാ ഫലം വന്ന ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ നിന്നായി 3212 എണ്ണത്തെ വേര്‍തിരിച്ച് സംസ്‌കരിച്ചു. ചത്ത 1803 എണ്ണത്തെയും സംസ്‌കരിച്ചു.  ഇവിടെ ഒരു സ്ഥലത്ത് മാത്രമാണ് പരശോധനാ ഫലം പോസിറ്റീവ് ആയി കണ്ടെത്തിയത്. ജില്ലയില്‍ ആകെ 6707 എണ്ണത്തെ വേര്‍പെടുത്തി സംസ്‌കരിച്ചു. ചത്ത 3295 എണ്ണത്തെയും സംസ്‌കരിച്ചിട്ടുണ്ട്. അതേസമയം താറാവ് കര്‍ഷകരുടെ നഷ്ടപരിഹാരം സംബന്ധിച്ച് ഇന്ന് സര്‍ക്കാര്‍ ഉത്തരവ് ഇറക്കുമെന്ന് ധനകാര്യ മന്ത്രി തോമസ് ഐസക്ക് ആലപ്പുഴയില്‍ മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞവര്‍ഷത്തേക്കാള്‍ കൂടുതല്‍ നഷ്ടപരിഹാര തുക നല്‍കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. ഇതിനിടയില്‍ വണ്ടാനത്തും പക്ഷിപ്പനി മൂലം താറാവുകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങാന്‍ തുടങ്ങി. നാലു പാടത്ത് തീറ്റക്കിറക്കിയ ആയിരത്തി അഞ്ഞൂറിലധികം താറാവുകളാണ് കഴിഞ്ഞ രണ്ടുദിവസത്തില്‍ ചത്തുവീണത്.10ഓളം കര്‍ഷകര്‍ക്കായി അമ്പതിനായിരത്തോളം താറാവുകളാണ് ഇവിടെയുള്ളത്. ഓരോ ദിവസം ചെല്ലുന്തോറും താറാവുകള്‍ ചത്തൊടുങ്ങുകയാണ്. ചത്തുവീഴുന്ന താറാവുകളെ കര്‍ഷകര്‍ കുഴിച്ചുമൂടുകയാണ്. താറാവുകള്‍ ചാകുന്ന വിവരം മൃഗസംരക്ഷണവകുപ്പില്‍ അറിയിച്ചിട്ടുണ്ടെന്ന് കര്‍ഷകര്‍ പറഞ്ഞു. കൂടുതല്‍ താറാവുകള്‍ രോഗബാധിതരായി നില്‍ക്കുകയാണ്. പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഇന്നലെ  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രജിത്ത് കാരിക്കലിന്റെ നേതൃത്വത്തില്‍ ജനപ്രതിനിധികള്‍ സ്ഥലം സന്ദര്‍ശിച്ചു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എ അഫ്‌സത്ത്, ബ്ലോക്ക് വൈസ് പ്രസിഡന്റ് രജിത, യു രാജിമോള്‍, എസ് ഹാരീസ്, ഷമീര്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day