|    Dec 7 Wed, 2016 2:07 pm
FLASH NEWS

പക്ഷിപ്പനി തുടരുന്നു: 48,882 താറാവുകളെ സംസ്‌കരിച്ചു

Published : 26th November 2016 | Posted By: SMR

ആലപ്പുഴ: കഴിഞ്ഞ ദിവസം പക്ഷിപ്പനി സ്ഥിരീകരിച്ച കരുവാറ്റയില്‍  മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ ദ്രുതകര്‍മസേന ഇറങ്ങി ചത്തതുള്‍പ്പടെ 48882 താറാവുകളെ ഇന്നലെ സംസ്‌കരിച്ചു.  ഇവിടെ എട്ടു സംഘങ്ങളാണ് പക്ഷിപ്പനി നിയന്ത്രണ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടത്. ഇവര്‍ 880 ചത്ത താറാവുകളെ സംസ്‌കരിച്ചപ്പോള്‍ 48002 താറാവുകളെ കൊന്ന് സംസ്‌കരിച്ചു. ഇതോടെ ജില്ലയില്‍ ചത്തതുള്‍പ്പടെ ഇതുവരെ 5, 72, 201 താറാവുകളെ സംസ്‌കരിച്ചു.  അമ്പലപ്പുഴയില്‍ ദൗത്യസംഘം അണു നശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി.പക്ഷിപ്പനിയെ തുടര്‍ന്നു താറാവുകളെ കൊന്നു സംസ്‌കരിച്ച അമ്പലപ്പുഴ വടക്കു പഞ്ചായത്തില്‍ കഴിഞ്ഞ ദിവസം ദ്രുത കര്‍മ സംഘം ശുചീകരണം നടത്തിയിരുന്നു. താറാവുകളെ കൊന്നൊടുക്കിയ കരുവാറ്റയില്‍ ഇന്നലെ ശുചീകരണം തുടങ്ങി. അതിനിടെ അമ്പലപ്പുഴ തെക്കു പഞ്ചായത്തില്‍ പക്ഷിപ്പനി ബാധയുണ്ടെന്നു സംശയം ഉയര്‍ന്നിട്ടുണ്ട്. ഇവിടെ നിന്നു ശേഖരിച്ച താറാവുകളുടെ രക്ത സാംപിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. രോഗ ബാധ സ്ഥിരീകരിച്ചാല്‍ ഇവിടെയും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. രോഗം വീണ്ടും പല ഭാഗത്തായി തലപൊക്കുന്നതു മൂലം പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അനന്തമായി നീളുകയാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 15 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day