|    Dec 4 Sun, 2016 7:25 am
FLASH NEWS

പക്ഷിപ്പനി: കോഴഞ്ചേരി, തിരുവല്ല ആശുപത്രികളില്‍ പ്രത്യേക വാര്‍ഡ്

Published : 27th October 2016 | Posted By: SMR

പത്തനംതിട്ട: പക്ഷിപ്പനി സാധ്യത കണക്കിലെടുത്ത് ആലപ്പുഴയില്‍ നിന്നു വളര്‍ത്തുപക്ഷികളെ ജില്ലയിലേക്ക് കൊണ്ടുവരുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചു. വളര്‍ത്തുപക്ഷികളെ കൊണ്ടുവരുന്നത് നിയന്ത്രിക്കുന്നതിന് ആവശ്യമായ നടപടി പഞ്ചായത്തുകള്‍ സ്വീകരിക്കും. പെരിങ്ങര പഞ്ചായത്തിലെ എട്ടാം വാര്‍ഡില്‍ താറാവുകള്‍ ചത്തത് പക്ഷിപ്പനി മൂലമാണോയെന്ന് പരിശോധിക്കുന്നതിനായി സാമ്പിള്‍ മംഗലാപുരത്തെ ലാബില്‍ അയച്ചിട്ടുണ്ട്. അടിയന്തര സാഹചര്യം നേരിടുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ആരോഗ്യ, മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍ യോഗത്തില്‍ അറിയിച്ചു. ആലപ്പുഴയില്‍ എച്ച് 5 എന്‍ 8 വൈറസാണ് പക്ഷികളില്‍ കണ്ടെത്തിയത്. ഇത് മനുഷ്യരിലേക്ക് പകരാനുള്ള സാധ്യത കുറവാണെന്ന് ഡിഎംഒ ഡോ. സോഫിയ ബാനു പറഞ്ഞു. രോഗം മൂലം ചാകുന്ന പക്ഷികളെ കത്തിച്ചുകളയണം. രോഗം ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍തന്നെ മൃഗസംരക്ഷണ വകുപ്പിനെ വിവരം അറിയിക്കണം. പക്ഷിപ്പനി സാഹചര്യം നേരിടുന്നതിന് മൃഗസംരക്ഷണം, റവന്യൂ, പോലിസ്  ഉദ്യോഗസ്ഥര്‍, വാര്‍ഡ് അംഗം എന്നിവരടങ്ങുന്ന പ്രത്യേക ടീം രൂപീകരിക്കും. പഞ്ചായത്തുകളില്‍ ഇതു സംബന്ധിച്ച് ഇന്ന് യോഗം ചേരും. ആശ, കുടുംബശ്രീ, അങ്കണവാടി പ്രവര്‍ത്തകരുടെ സഹായത്തോടെ പക്ഷിപ്പനി സംബന്ധിച്ച് സാധ്യതാ മേഖലകളില്‍ വ്യാപക ബോധവല്‍ക്കരണം നടത്തും. അടിയന്തര സാഹചര്യം നേരിടുന്നതിനായി മഞ്ഞാടിയിലെ ലാബില്‍ അധിക ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്. അസുഖം വന്ന വളര്‍ത്തുപക്ഷികളെ പരിചരിക്കുന്നവര്‍ ആരോഗ്യ വകുപ്പില്‍ നിന്ന് പ്രതിരോധ മരുന്ന് വാങ്ങി കഴിക്കണം. കോഴഞ്ചേരി, തിരുവല്ല ആശുപത്രികളില്‍ പ്രത്യേക വാര്‍ഡ് സജ്ജീകരിച്ചിട്ടുണ്ട്. ജലദോഷമാണ് മനുഷ്യരിലെ രോഗ ലക്ഷണം. മുലയൂട്ടുന്ന അമ്മമാര്‍, ഗര്‍ഭിണികള്‍, കുഞ്ഞുങ്ങള്‍, പ്രമേഹ രോഗികള്‍, 60 വയസ്സിനു മുകളിലുള്ളവര്‍ എന്നിവര്‍ക്കാണ് രോഗം പകരാന്‍ കൂടുതല്‍ സാധ്യത. യോഗത്തില്‍ ജില്ലാ കലക്ടര്‍ ആര്‍ ഗിരിജ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി, ഡെപ്യൂട്ടി ഡിഎംഒ ഡോ.എല്‍ അനിതകുമാരി പങ്കെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 9 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day