|    Dec 10 Sat, 2016 6:11 pm

പക്ഷിപ്പനി: ഇതുവരെ 31105 താറാവുകളെ സംസ്‌കരിച്ചു

Published : 1st November 2016 | Posted By: SMR

ആലപ്പുഴ: ജില്ലയില്‍ താറാവുകളില്‍ പടരുന്ന പക്ഷിപ്പനിക്ക് ശമനമില്ല. ഇന്നലെ പക്ഷിപ്പനി ബാധിച്ച് ചത്തതുള്‍പ്പടെ തിങ്കളാഴ്ച 4101 താറാവുകളെ മൃഗസംരംക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ ദ്രുതകര്‍മസേന സംസ്‌കരിച്ചു. ഇതില്‍ രോഗം ബാധിച്ച് ചത്ത 522 താറാവുകളും രോഗ ബാധ സ്ഥിരീകരിച്ച 3578 താറാവുകളും ഉള്‍പ്പെടും. തകഴി പഞ്ചായത്തില്‍ 443ഉം ചെറുതനയില്‍ 32ഉം പള്ളിപ്പാട് 48ഉം താറാവുകളെ സംസ്‌കരിച്ചു. തകഴി പഞ്ചായത്തില്‍ രോഗം ബാധിച്ച 3267 താറാവുകളെ കൊന്ന ശേഷം സംസ്‌കരിച്ചു. ചെറുതനയില്‍ 230ഉം പള്ളിപ്പാട് 81ഉം താറാവുകളെ ഇപ്രകാരം സംസ്‌കരിച്ചു. ഇന്ന് ആകെ 3578 താറാവുകളെ നീക്കിയ ശേഷം സംസ്‌കരിച്ചപ്പോള്‍ 523 ചത്ത താറാവുകളെ സംസ്‌കരിച്ചു. ഇന്നത്തേതുള്‍പ്പടെ 17,996 താറാവുകളെ ഇതുവരെ ദ്രുതകര്‍മസേന രോഗം കണ്ടെത്തി സംസ്‌കരിച്ചു. 13109 ചത്ത താറാവുകളെയാണ് സംഘം ഇതുവരെ സംസ്‌കരിച്ചതെന്ന് നോഡല്‍ ഓഫിസറായ ഡോ. ഗോപകുമാര്‍ പറഞ്ഞു. ആകെ 31,105 താറാവുകളെയാണ് പക്ഷിപ്പനിയെ തുടര്‍ന്ന് ജില്ലയില്‍ സംസ്‌കരിച്ചത്.  നിലവില്‍ പക്ഷിപ്പനിക്ക് കാരണമായ ഏവിയന്‍ ഇന്‍ഫഌവന്‍സ വൈറസ് ബാധ സ്ഥിരീകരിക്കുന്ന സ്ഥലങ്ങളില്‍ മാത്രമാണ് ദ്രുതകര്‍മ സേന താറാവുകളെ സംസ്‌കരിക്കുന്നത്. താറാവ് ഒന്നിന് 300 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഐക്യകര്‍ഷക സംഘം ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 15 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക