|    Dec 9 Fri, 2016 5:01 pm
FLASH NEWS

പകുതിയിലേറെ ആനകള്‍ക്കും ഉടമസ്ഥാവകാശ രേഖയില്ല

Published : 20th October 2016 | Posted By: SMR

പൊന്നാനി: സംസ്ഥാനത്തെ പകുതിയിലേറെ നാട്ടാനകള്‍ക്കും ഉടമസ്ഥാവകാശരേഖയില്ല. ദേവസ്വം ബോര്‍ഡുകളുടേത് ഉള്‍പ്പെടെ 393 ആനകള്‍ക്കാണ് സര്‍ട്ടിഫിക്കറ്റില്ലാത്തത്. ഇവയില്‍ ഭൂരിഭാഗവും ഇതരസംസ്ഥാനങ്ങളില്‍ നിന്നു മുന്‍കൂര്‍ അനുമതിയില്ലാതെ കൊണ്ടുവന്നതാണെന്നും വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നു. ആനകളുടെ ഉടമസ്ഥാവകാശ രേഖയ്ക്കായി കഴിഞ്ഞ സര്‍ക്കാര്‍ അപേക്ഷ ക്ഷണിച്ചിരുന്നു. ആകെയുള്ള 601 അപേക്ഷകളില്‍ 393 ആനയ്ക്കും ഉടമസ്ഥാവകാശരേഖയില്ല. തിരുവിതാംകൂര്‍, കൊച്ചി ദേവസ്വങ്ങളിലെ ഒരാനയ്ക്കുപോലും ഉടമസ്ഥാവകാശരേഖയില്ല. ഗുരുവായൂര്‍, മലബാര്‍ ദേവസ്വങ്ങളിലും രേഖയില്ലാത്ത ആനയുണ്ട്. ഉടമസ്ഥാവകാശരേഖയില്ലാത്തത് നിയമപ്രകാരം കുറ്റകരമാണ്. രേഖയില്ലാത്ത ആനകളില്‍ 192 എണ്ണത്തിനെയും ഇതര സംസ്ഥാനങ്ങളില്‍ നിന്നു കൊണ്ടുവന്നവയാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day