|    Dec 7 Wed, 2016 6:02 pm
FLASH NEWS

ന്യൂസിലന്‍ഡ്- പാക് പരമ്പരയ്ക്ക് മാറ്റമില്ല

Published : 15th November 2016 | Posted By: SMR

വെല്ലിങ്ടണ്‍: ന്യൂസിലന്‍ഡിനെതിരായ പരമ്പരയില്‍ മാറ്റം വരുത്തില്ലെന്ന് പാകിസ്താന്‍ ക്രി ക്കറ്റ് ബോര്‍ഡ് അറിയിച്ചു. കഴിഞ്ഞ ദിവസം ന്യൂസിലന്‍ഡില്‍ ഉണ്ടായ ഭൂകമ്പം പാക് താരങ്ങളെയും ബാധിച്ചിരുന്നു. റിക്ടര്‍ സ്‌കെയില്‍ 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ പാക് താരങ്ങള്‍ താമസിച്ചിരുന്ന ഹോട്ടലും കുലുങ്ങി. ഏഴാം നിലയിലായിലിരുന്ന് പാക് താരങ്ങള്‍ ഈ സമയത്ത് ഇംഗ്ലണ്ട്- ഇന്ത്യ ടെസ്റ്റ് മല്‍സരം കാണുകയായിരു ന്നു. ഭൂകമ്പത്തിന്റെ പ്രകമ്പനത്തില്‍ ഭയന്ന പാക് താരങ്ങളെ ഹോട്ടല്‍ ജീവനക്കാര്‍ സുരക്ഷിത സ്ഥാനത്തെത്തിക്കുകയായിരുന്നെന്ന് പാക് ടീം മാനേജര്‍ വ സീം ബാരി പറഞ്ഞു.
സംഭവസമയത്ത് പാക് വനിതാ ടീമും ന്യൂസിലന്‍ഡിലുണ്ടായിരുന്നെങ്കിലും അപകടങ്ങളൊന്നുമില്ലാതെ സുരക്ഷിതരാണെ ന്ന് ബാരി പറഞ്ഞു. വ്യാഴാഴ്ച ക്രൈസ്റ്റ് ചര്‍ച്ചിലാണ് ഒന്നാംടെസ്റ്റ് നടക്കുന്നത്. ഇന്നലെ പാക് ടീം മൈതാനത്ത് പരിശീലനം നടത്തി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day