|    Dec 7 Wed, 2016 2:02 pm
FLASH NEWS

ന്യൂസിലന്‍ഡില്‍ വന്‍ ഭൂകമ്പവും സുനാമിയും

Published : 14th November 2016 | Posted By: SMR

വെല്ലിങ്ടണ്‍: ന്യൂസിലന്‍ഡ് തെക്കന്‍ ദ്വീപായ കെയ്ക്കൂരയില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിനു പിന്നാലെ സുനാമിയും. മരണം റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ക്രിസ്റ്റ് ചര്‍ച്ചില്‍ നിന്ന് 95 കിലോമീറ്റര്‍ മാറിയാണ് ദ്വീപ് സ്ഥിതിചെയ്യുന്നത്. ഭൂകമ്പമുണ്ടായി രണ്ടുമണിക്കൂറിനു ശേഷമായിരുന്നു വടക്കുകിഴക്കന്‍ തീരത്ത് സുനാമിയുണ്ടായത്. സുനാമി തിരകള്‍ക്കു പൊതുവേ ശക്തി കുറവായിരുന്നെന്നും എന്നാല്‍ ഏതു സമയത്തും സുനാമി തീവ്രമാവാമെന്നും മുന്നറിയിപ്പുണ്ട്. ജനങ്ങള്‍ക്ക് ഉയര്‍ന്ന പ്രദേശങ്ങളിലേക്കു മാറാന്‍ നിര്‍ദേശം നല്‍കി. രണ്ടു മീറ്റര്‍ ഉയരത്തിലായിരുന്നു തിരമാലകള്‍. വെല്ലിങ്ടണിലും ചെറിയ തോതില്‍ സുനാമി തിരമാലകള്‍ ഉണ്ടായി. ചാതാം ദ്വീപിലും മുന്നറിയിപ്പുണ്ട്. ആയിരക്കണക്കിനാളുകള്‍ ഇതിനകം ഒഴിഞ്ഞുപോയി. 2011ല്‍ ക്രിസ്റ്റ് ചര്‍ച്ചിലെ ഭൂകമ്പമുണ്ടാക്കിയ നാശനഷ്ടങ്ങളില്‍ നിന്ന് ന്യൂസിലന്‍ഡ് ഇതുവരെ കരകയറിയിട്ടില്ല. അന്ന് 185 പേര്‍ കൊല്ലപ്പെട്ടിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day