|    Dec 4 Sun, 2016 1:37 pm

ന്യൂസിലന്‍ഡിന് ലീഡ്

Published : 19th November 2016 | Posted By: SMR

ക്രിസ്റ്റ് ചര്‍ച്ച്: പാകിസ്താനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ന്യൂസിലന്‍ഡിന് ലീഡ്. രണ്ടാം ദിനം കളി പിരിയുമ്പോള്‍ ന്യൂസിലന്‍ഡിന് ഏഴുവിക്കറ്റുകള്‍ കയ്യിലിരിക്കെ 29 റണ്‍സിന്റെ ലീഡുണ്ട്. കിവീസ് ഒന്നാമിന്നിങ്‌സില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 104 റണ്‍സെടുത്തിട്ടുണ്ട്. പാകിസ്താന്റെ ഒന്നാമിന്നിങ്‌സ് 133 റണ്‍സില്‍ കൂടാരം കയറി.
കോളിന്‍ ഡി ഗ്രാന്‍ഡ്‌ഹോമിന്റെ അറു വിക്കറ്റ് പ്രകടനമാണ് പാക്‌സ്താനെ തകര്‍ത്ത് കളഞ്ഞത്.  പാകിസ്താന് വേണ്ടി ക്യാപ്റ്റന്‍ മിസ്ബാ ഉള്‍ ഹഖ് നേടിയ 31 റണ്‍സാണ് ടോപ് സ്‌കോര്‍.
മറുപടി ബാറ്റിങ്ങില്‍ കരുതലോടെ ബാറ്റുവീശിയ കിവീസിന് വേണ്ടി ജീത്ത് റവാല്‍(55) പുറത്താകാതെ ക്രീസിലുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day