|    Dec 4 Sun, 2016 11:49 pm
FLASH NEWS

ന്യൂസിലന്‍ഡിന് എട്ട് വിക്കറ്റ് ജയം

Published : 21st November 2016 | Posted By: SMR

ക്രൈസ്റ്റ്ചര്‍ച്ച്: പാകിസ്താനെതിരേയുള്ള ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ന്യൂസിലന്‍ഡിന് എട്ടു വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയം. 105 റണ്‍സെന്ന കുറഞ്ഞ വിജയല ക്ഷ്യം രണ്ടു വിക്കറ്റ് മാത്രം നഷ്ടത്തില്‍ കിവീസ് മറികടന്നു. ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ (61) ആതിഥേയര്‍ക്കുവേണ്ടി തിളങ്ങി.
നേരത്തേ പാകിസ്താന്‍ രണ്ടാമിന്നിങ്‌സില്‍ 171നു പുറത്തായി. വാലറ്റത്ത് സൊഹൈ ല്‍ ഖാന്റെ (40) ഇന്നിങ്‌സാണ് പാക് സ്‌കോര്‍ 150 കടത്തിയത്. ട്രെന്റ് ബോള്‍ട്ട്, ടിം സോത്തി, നീല്‍ വാഗ്‌നര്‍ എന്നിവര്‍ മൂന്നു വിക്കറ്റ് വീതം വീഴ്ത്തി.
ജയത്തോടെ രണ്ടു ടെസ്റ്റുകളുടെ പരമ്പരയില്‍ ന്യൂസില ന്‍ഡ് 1-0 നു മുന്നിലെത്തി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day