|    Dec 6 Tue, 2016 2:06 am
FLASH NEWS

ന്യൂക്കട്ട് പാറയില്‍ തടയണയായില്ല ; കുടിവെള്ളക്ഷാമം രൂക്ഷമാവും

Published : 4th November 2016 | Posted By: SMR

തിരൂരങ്ങാടി: ആവശ്യത്തിന് മഴയില്ല, പുഴയില്‍ ജലവിതാനം താഴ്ന്നു കൊണ്ടിരിക്കുന്നു. ഉള്ള വെള്ളം തടഞ്ഞു നിര്‍ത്താന്‍ ഇതുവരെ അധികൃതര്‍ക്കായിട്ടില്ല. ഇപ്പോള്‍ കടലുണ്ടിപുഴയില്‍ നിന്നും കടലിലേക്ക് വെള്ളം ഒഴുകിപ്പോകുന്നു. പൂരപ്പുഴ വഴി കടലുണ്ടിപ്പുഴയിലേക്കു കടലില്‍ നിന്നും ഉപ്പുവെള്ളം കയറാതിരിക്കാന്‍ ചീര്‍പ്പിങ്ങല്‍ പാറയില്‍ ഭാഗത്ത് താല്‍ക്കാലികമായി കെട്ടാറുള്ള തടയണ ഉടന്‍ നിര്‍മിക്കണമെന്ന നിരന്തര ആവശ്യം ഇതുവരെ അധ്യകൃതര്‍ മുഖവിലക്കെടുത്തിട്ടില്ല. ദിവസങ്ങള്‍ക്ക് മുമ്പ് പി കെ അബ്ദുറബ്ബ് എംഎല്‍എയുടെ നേതൃത്വത്തിലും തിരൂരങ്ങാടി തഹസില്‍ദാറുടെ നേതൃത്വത്തിലും ചേര്‍ന്ന യോഗങ്ങളില്‍ ഉടന്‍ തടയണകെട്ടുന്നതിനായി തീരുമാനിച്ചിരുന്നെങ്കിലും ഇതുവരെ നടപ്പായിട്ടില്ല.ഇതിനായി ടെന്‍ഡ ര്‍ നടപടികള്‍ പൂര്‍ത്തിയായിട്ടും തടയണ കെട്ടാന്‍ വൈകുന്നത് അധികൃതരുടെ അലംഭാവമാണെന്ന പരാതിയുണ്ട്. തടയണ നിര്‍മാണം ഇനിയും വൈകുന്നത് പുഴയിലേക്ക് ഉപ്പ് വെള്ളം കയറാനിടവരുകയുംപ്രദേശത്തെ കിണറുകളും മറ്റും ഉപയോഗിക്കാ ന്‍ കഴിയാതെയാകുമെന്നും കര്‍ഷകര്‍ പറയുന്നു. ഉപ്പു വെള്ളം കയറിയാല്‍ നന്നമ്പ്ര, വള്ളിക്കുന്ന്, തേഞ്ഞിപ്പലം, ചേലേമ്പ്ര, തിരൂരങ്ങാടി,പരപ്പനങ്ങാടി തുടങ്ങിയ  മേഖലകളിലെ ശുദ്ധജല വിതരണവും പാലത്തിങ്ങല്‍, ചീര്‍പ്പിങ്ങല്‍, മോര്യകാപ്പ് പ്രദേശത്തെ കിണറുകളും ഉപയോഗിക്കാന്‍ കഴിയാതെ വരും. ഇതോടെ ശുദ്ധജലക്ഷാമവും രൂക്ഷമാവും. അതേ സമയം പാറയില്‍  ഭാഗത്ത് സ്ഥിരം തടയണവേണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. എല്ലാ തവണയും താല്‍ക്കാലിക തടയണ നിര്‍മാണം നടത്താറുണ്ടെങ്കിലും സമയ ബന്ധിതമായി പൂര്‍ത്തിയാവാത്തതാണ് കര്‍ഷകര്‍ക്ക് ദുരിതമാവുന്നത്. ടെന്‍ഡറിന് ശേഷവും നിര്‍മാണം വൈകിപ്പിക്കുന്നതാണ് പലപ്പോഴും ഉപ്പുവെള്ളം കയറാന്‍ കാരണമാകാറുള്ളതെന്ന് കര്‍ഷകര്‍ പറയുന്നു.താല്‍ക്കാലിക തടയണ നിര്‍മാണം ഉടന്‍ പൂര്‍ത്തിയാക്കണമെന്നും സ്ഥിരം തടയണ നിര്‍മിക്കുന്നതിന് അടിയന്തര നടപടികളെടുക്കണമെന്നുമാണ് ആവ ശ്യം

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day