|    Dec 4 Sun, 2016 1:10 am
FLASH NEWS

നോര്‍ത്ത് ഈസ്റ്റിനെ കീഴടക്കി മുംബൈ സിറ്റി തലപ്പത്ത്

Published : 6th November 2016 | Posted By: SMR

ഗുവാഹത്തി: ഐഎസ്എല്ലില്‍ ഇന്നലെ നടന്ന കളിയില്‍ മുംബൈ സിറ്റി എഫ്‌സിക്ക് ജയം. നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനെ അവരുടെ കാണികള്‍ക്കു മുന്നില്‍ മുംബൈ എതിരില്ലാത്ത ഒരു ഗോളിന് അടിയറവ് പറയിക്കുകയായിരുന്നു. ഈ ജയത്തോടെ ഒമ്പത് മല്‍സരങ്ങളില്‍ നിന്ന് 15 പോയിന്റുമായി മുംബൈ ടൂര്‍ണമെന്റില്‍ തലപ്പത്തേക്കുയര്‍ന്നു. ഡല്‍ഹി ഡൈനാമോസിനെയാണ് അവര്‍ പിന്തള്ളിയത്.
ഗുവാഹത്തിയിലെ ഇന്ദിരാഗാന്ധി അത്‌ലറ്റിക് സ്‌റ്റേഡിയത്തി ല്‍ നടന്ന മല്‍സരത്തില്‍ ജാക്കിച്ചാന്ദ് സിങിന്റെ വകയായിരുന്നു മുംബൈയുടെ വിജയഗോള്‍. ആദ്യപകുതിയുടെ ഇഞ്ചുറിടൈമിലാണ് താരം നിറയൊഴിച്ചത്. ഗോള്‍കീപ്പര്‍ വെല്ലിങ്ടണ്‍ ഗോമസിനു വന്ന പിഴവില്‍ നിന്നായിരുന്നു താരത്തിന്റെ ഗോള്‍. സോണി നോര്‍ദെയുടെ സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് ഡിഫന്റര്‍ ഗുസ്താവോ ലസാറെറ്റി പന്ത് ഗോളിക്ക് ബാക്ക് പാസ് ചെയ്തു. പന്ത് ലഭിച്ച ജാക്കിച്ചാന്ദ് അനായാസം വലകുലുക്കിയതോടെ മുംബൈ ലീഡ് നേടുകയായിരുന്നു.
മുംബൈക്ക് തന്നെയായിരുന്നു കളിയില്‍ മേല്‍ക്കൈ. നോര്‍ ത്ത് ഈസ്റ്റ് ചില കൗണ്ടര്‍അറ്റാക്കുകള്‍ നടത്തിയെങ്കിലും ഗോ ള്‍ നേടാനായില്ല.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 33 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day