|    Dec 9 Fri, 2016 8:56 pm
FLASH NEWS

നോട്ട് മാറാന്‍ സാധിച്ചില്ല, ചികില്‍സ കിട്ടാതെ പിഞ്ചുകുഞ്ഞ് മരിച്ചു

Published : 12th November 2016 | Posted By: G.A.G

baby-legs

മുംബൈ : നോട്ടുകള്‍ മരവിപ്പിക്കാനുള്ള സര്‍ക്കാരിന്റെ തിരക്കുപിടിച്ച തീരുമാനത്തിന് ഒരു പിഞ്ചു കുഞ്ഞ് രക്തസാക്ഷിയായി. കെട്ടിവയ്ക്കാനുള്ള പണം അസാധു നോട്ടായതിനാല്‍ സ്വീകരിക്കാന്‍ ആശുപത്രി അധികൃതര്‍ വിസമ്മതിച്ചതിനെത്തുടര്‍ന്ന്് നവജാത ശിശു ചികില്‍സ കിട്ടാതെ മരിച്ചു.
മുംബൈയ്ക്കടുത്ത ഗോവണ്ടിയിലാണ് സംഭവം. ആശാരിപ്പണിക്കാരനായ ജഗദീഷ് ശര്‍മ എന്നയാളുടെ കുഞ്ഞാണ് മരിച്ചത്. ഗോവണ്ടിയിലെ ജീവന്‍ ജ്യോത് ഹോസ്പിറ്റല്‍ ആന്‍ഡ് നഴ്‌സിങ് ഹോം അധികൃതരാണ് ഇയാളുടെ പക്കലുണ്ടായിരുന്ന 500 രൂപ സ്വീകരിക്കാന്‍ വിസമ്മതിച്ചത്. അസാധുവായ നോട്ടുകള്‍ ആശുപത്രികളില്‍ സ്വീകരിക്കണമെന്ന് നിര്‍ദേശമുണ്ടെങ്കിലും അത് ജീവന്‍ജ്യോത് ഹോസ്പിറ്റല്‍ അധികൃതര്‍ ചെവികൊണ്ടില്ല.
ഇതേത്തുടര്‍ന്ന് പരാതിയുമായി ജഗദീഷ് ശര്‍മ മുംബൈ ശിവജിനഗര്‍ ആശുപത്രിയില്‍ ചെന്നുവെങ്കിലും മഹാരാഷ്ട്ര മെഡിക്കല്‍ കൗണ്‍സിലിനാണ് പരാതി നല്‍കേണ്ടതെന്ന് ഉപദേശം നല്‍കി അധികൃതര്‍ മടക്കി അയച്ചു.
നോട്ട്് പ്രതിസന്ധി രൂക്ഷമായതിനെത്തുടര്‍ന്ന് പല ആശുപത്രികളും ചികില്‍സ നിഷേധിക്കുന്നു എന്ന പരാതി രാജ്യവ്യാപകമായി ഉയരുന്നതിനിടെയാണ് ദാരുണ സംഭവം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 241 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day