|    Dec 11 Sun, 2016 9:40 am

നോട്ട് മാറല്‍: മുസ്‌ലിം സ്ത്രീകളുടെ മൊബൈല്‍ നമ്പര്‍ ശേഖരിക്കുന്നതായി വ്യാജ പ്രചാരണം

Published : 15th November 2016 | Posted By: SMR

bank-thirakku-fet

 

ല്‍പ്പറ്റ: നോട്ട് മാറാനായി ബാങ്കിലെത്തി  വരിനിന്ന മുസ്‌ലിം സ്ത്രീകളുടെ ഫോണ്‍ നമ്പര്‍ ചിലര്‍ ശേഖരിച്ചുവെന്ന് സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രചാരണം. വയനാട്ടിലെ പുല്‍പ്പള്ളിയില്‍ 500, 1000 നോട്ടുകള്‍ മാറ്റാനായി ബാങ്കിലെത്തിയ മുസ്‌ലിം സ്ത്രീകളുടെ ഫോണ്‍ നമ്പറുകള്‍ ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ ശേഖരിച്ചുവെന്നാണ് വാട്ട്‌സ്അപ്പിലൂടെ പ്രചരിക്കുന്നത്. പുല്‍പ്പള്ളി ഗ്രാമപ്പഞ്ചായത്ത് അംഗം രവീന്ദ്രന്റെ പേരിലാണ് സന്ദേശം. എന്നാല്‍, ഇത് വ്യാജമാണെന്ന് അന്വേഷണത്തില്‍ വ്യക്തമായി.
രവീന്ദ്രന്‍ എന്നൊരു പഞ്ചായത്തംഗം പുല്‍പ്പള്ളിയിലില്ല. ബാങ്കില്‍ പൂരിപ്പിച്ച് നല്‍കേണ്ട ഫോറം നല്‍കുന്നതിനിടെ മുസ്‌ലിം സ്ത്രീകളുടെ ഫോണ്‍ നമ്പറുകള്‍ മാത്രം ചോദിക്കുന്നതുകണ്ട് സംശയം തോന്നിയതിനെ തുടര്‍ന്ന് താനും ഫോറം വാങ്ങി. എന്നാല്‍ തന്നോട് ഫോണ്‍ നമ്പര്‍ ആവശ്യപ്പെട്ടില്ല. ഇത് ചോദ്യംചെയ്തപ്പോള്‍ പ്രവര്‍ത്തകര്‍ തട്ടിക്കയറിയെന്നാണ് സന്ദേശം. തുടര്‍ന്ന് ഇവരുടെ കൈയിലുള്ള ലിസ്റ്റ് പരിശോധിച്ചപ്പോള്‍ മുപ്പതോളം മുസ്‌ലിം സ്ത്രീകളുടെ ഫോണ്‍ നമ്പറുകള്‍ കണ്ടെത്താനായെന്നും സന്ദേശത്തില്‍ പറയുന്നു. രാജീവ് എന്ന ആര്‍എസ്എസ് നേതാവിന്റ പേരും സന്ദേശത്തില്‍ എടുത്തുപറയുന്നുണ്ട്. പ്രദേശത്ത് ഈ പേരില്‍ ആര്‍എസ്എസ് നേതാവില്ലെന്ന് അന്വേഷണത്തില്‍ വ്യക്തമായി.  ഈ സന്ദേശം വ്യാജമാണെന്ന് തെളിയിക്കുന്ന മറ്റൊരു സന്ദേശവും വാട്ട്‌സഅപ്പില്‍ പ്രചരിക്കുന്നുണ്ട്.  നേരത്തേ പേരാമ്പ്ര കേന്ദ്രീകരിച്ച് ഇതേ കഥ മെനഞ്ഞിരുന്നു.
വര്‍ഗീയസംഘര്‍ഷമുണ്ടാക്കാനുള്ള ശ്രമമാണ് ഇതിനു പിന്നിലെന്ന് ആരോപിച്ച് യുവമോര്‍ച്ച പുല്‍പ്പള്ളി പോലിസില്‍ പരാതി നല്‍കി. നോട്ട് അസാധുവാക്കിയതിലുള്ള പ്രതിഷേധം വഴിതിരിച്ചുവിടാനുള്ള ഗൂഢാലോചന ഇതിന്റെ പിന്നിലുണ്ടാവാമെന്നും സംശയമുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 1,787 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക