|    Dec 11 Sun, 2016 3:46 am

നോട്ട് മാറല്‍: ജില്ലാ സഹകരണ ബാങ്കുകള്‍ക്ക് അനുമതിയില്ല

Published : 15th November 2016 | Posted By: SMR

ന്യൂഡല്‍ഹി: പിന്‍വലിച്ച 500, 1000 രൂപ നോട്ടുകള്‍ സ്വീകരിക്കാന്‍ ജില്ലാ സഹകരണ ബാങ്കുകള്‍ക്ക് അനുമതിയില്ലെന്ന് റിസര്‍വ് ബാങ്ക്. എന്നാല്‍, നവംബര്‍ 24 വരെ ആഴ്ചയില്‍ 24,000 രൂപ വരെ സഹകരണ ബാങ്കുകളില്‍ നിന്ന് പിന്‍വലിക്കാമെന്ന് റിസര്‍വ് ബാങ്ക് പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നുണ്ട്. കേരളത്തിന്റെ ആവശ്യം പരിഗണിച്ച് നേരത്തേ ജില്ലാ സഹകരണ ബാങ്കുകള്‍ക്ക് അസാധുവായ പണം സ്വീകരിക്കാന്‍ റിസര്‍വ് ബാങ്ക് മൂന്നുദിവസം സമയം അനുവദിച്ചിരുന്നു. ഇതു തുടരാനുള്ള അനുമതിയാണ് റിസര്‍വ് ബാങ്ക് നിഷേധിച്ചത്.
പഞ്ചായത്ത് ഓഫിസുകള്‍, പോലിസ് സ്‌റ്റേഷനുകള്‍,  സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, പെട്രോള്‍ പമ്പുകള്‍ പോലെയുള്ള സ്ഥലങ്ങളില്‍ ബാങ്കുകള്‍ക്ക് മൈക്രോ എടിഎമ്മുകള്‍ സ്ഥാപിക്കാമെന്നും ആര്‍ബിഐ അറിയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക